അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ ദേഹപരിശോധനയ്ക്ക് എല്‍‌ഇ‌ഡി ടോര്‍ച്ച്

തിരുവനന്തപുരം: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ ദേഹപരിശോധനയ്ക്ക് എല്‍‌ഇ‌ഡി ടോര്‍ച്ച്. പരീ‍ക്ഷ കൂടുതല്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് സി‌ബി‌എസ്‌ഇയുടെ ഈ നടപടി. എല്‍ഇഡി ടോര്‍ച്ചിന് പുറമേ പ്രത്യേക ഡ്രസ് കോഡും പേനയും നല്‍കും. ജൂലായ് 25 നാണ് പരീക്ഷ. മെയ് മൂന്നിന് നടന്ന അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ വ്യാപക കോപ്പിയടി കണ്ടെത്തിയതിനെത്തുടര്‍ന്ന് സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് ജൂലായ് 25 ന് വീണ്ടും പരീക്ഷ നടത്തുന്നത്. പരീക്ഷ എഴുതുന്നവര്‍ ശരീരത്ത്‌ ഇലക്‌ട്രോണിക്‌ ഉപകരണങ്ങള്‍ ഒളിപ്പിച്ചിട്ടുണ്ടോ എന്നറിയാനാണ്‌ എല്‍ഇഡി ടോര്‍ച്ച്‌ കൊണ്ടുള്ള പരിശോധന നടത്തുന്നത്‌. കുട്ടികളെ ഹാളില്‍ ഇന്‍സര്‍ട്ട്‌ ചെയ്‌ത് പ്രവേശിക്കാന്‍ അനുവദിക്കില്ല. പരീക്ഷയെഴുതാന്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ സൗജന്യപേന നല്‍കും. ഓരോ സെന്‍ററുകള്‍ക്കും പ്രത്യേക ക്‌ളോക്കും ഉണ്ടായിരിക്കും. ഇതിനായി ഒന്നര ലക്ഷം രൂപ വിദ്യാലയങ്ങള്‍ക്ക്‌ നല്‍കും. പുതിയ മാര്‍ഗ്ഗ നിര്‍ദേശം അനുസരിച്ച്‌ 10 മണിക്കുള്ള പരീക്ഷയ്‌ക്കായി വിദ്യാര്‍ത്ഥികള്‍ ഏഴ് മണിക്ക്‌ തന്നെ ഹാജരാകണം. 9.30 യ്‌ക്ക് ശേഷം വരുന്ന ആരേയും ഹാളില്‍ കയറ്റില്ല. ആറു ലക്ഷത്തി 32ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ എഴുതുന്ന പരീക്ഷയ്ക്ക് സംസ്ഥാനത്ത് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് പരീക്ഷാ കേന്ദ്രങ്ങള്‍

© 2024 Live Kerala News. All Rights Reserved.