ന്യൂഡല്‍ഹി: മുത്തലാഖ് നിര്‍ത്തലാക്കിയാല്‍ മുസ്ലീം വിവാഹമോചനത്തിന് പുതിയ നിയമം കൊണ്ടുവരുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. മുത്തലാഖിനെക്കുറിച്ചുള്ള പരാതികള്‍ കേള്‍ക്കാനായി നിയോഗിക്കപ്പെട്ട പ്രത്യേക ഭരണഘടനബെഞ്ചിന് മുമ്പാകെയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വിശദീകരിച്ചത്.
മുത്തലാഖ് കൂടാതെ ബഹുഭാര്യാത്വവും നിക്കാഹ് ഹലാലായും പരിശോധിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തില്‍ സമയപരിമിതി മൂലം മുത്തലാഖ് മാത്രമേ പരിശോധിക്കാന്‍ കഴിയൂ എന്ന് സുപ്രീം കോടതി മറുപടി നല്‍കി.
വിവാഹമോചനം, നിക്കാഹ് ഹലാലാ, ബഹുഭാര്യാത്വം എന്നീ വിഷയങ്ങള്‍ പരിശോധിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇവ മൂന്ന് വിഷയങ്ങളും ഈ കോടതി മുമ്പാകെയുണ്ട്.
അറ്റോര്‍ണി ജനറല്‍
ഈ പരിമിത സമയത്തിനുള്ളില്‍ ഈ മൂന്ന് വിഷയങ്ങളും കൈകാര്യം ചെയ്യുക സാധ്യമല്ല. ഈ വിഷയങ്ങള്‍ ഭാവിയില്‍ പരിഗണിക്കുന്നതായിരിക്കും.
സുപ്രീം കോടതി
അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഹാജരായത്. ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, ആര്‍എഫ് നരിമാന്‍, യുയു ലളിത്, അബ്ദുല്‍ നാസര്‍ എന്നിവരടങ്ങുന്ന പ്രത്യേകബെഞ്ചിന് നേതൃത്വം നല്‍കുന്നത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെഎസ് കേഹാറാണ്.