കൊച്ചി: സംസ്ഥാനത്ത് പെട്രോള്‍ പമ്പ് ഡീലേഴ്‌സിന്റെ സമരം തുടരുന്നു. 24 മണിക്കൂറാണ് സമരം. പമ്പുടമകളുടെ കമ്മീഷന്‍ സംബന്ധിച്ചുള്ള ധാരണ നടപ്പാക്കാന്‍ എണ്ണ കമ്പനികള്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് സമരം.
കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ പെട്രോളിയം ഡീലേഴ്‌സാണ് സമരത്തിലുള്ളത്. എന്നാല്‍ ഓള്‍ ഇന്ത്യ പെട്രോളിയം ട്രേഡേഴ്‌സ് ഫെഡറേഷന്‍ അംഗങ്ങളുടെ ഉടമസ്ഥതയിലുള്ള പമ്പുകളും, സപ്ലൈകോയുടെ പമ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
പമ്പുടമകളുടെ കമ്മീഷന്‍ വര്‍ധന സംബന്ധിച്ച് അപൂര്‍വ്വ ചന്ദ്ര കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാത്തതില്‍ പ്രതഷേധിച്ചാണ് സമരം. തൊഴിലാളികളുടെ കൂലിയും മറ്റു ചിലവുകളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ വര്‍ഷത്തില്‍ രണ്ടു തവണ ഡീലര്‍മാരുടെ കമ്മീഷന്‍ വര്‍ധിപ്പിക്കണം എന്നായിരുന്ന കമ്മീഷന്റെ ശുപാര്‍ശ.