ന്യൂഡല്‍ഹി: ജനാധിപത്യ ഇന്ത്യയില്‍ ഇതുവരെയുണ്ടായതില്‍വെച്ച് ഏറ്റവും സ്വീകരാര്യയായ പ്രധാനമന്ത്രി ഇന്ദിരഗാന്ധിയാണെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. അവരുടെ നിശ്ചയദാര്‍ഢ്യവും ഉറച്ച തീരുമാനങ്ങളും എന്നും പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരഗാന്ധിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ എഡിറ്റ് ചെയ്ത പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം.
പ്രതിസന്ധി നേരിടുന്ന കോണ്‍ഗ്രസ്സിനോട് ഉറച്ച തീരുമാനങ്ങളിലൂടെ ശക്തിപ്പെടാന്‍ ആഹ്വാനം ചെയ്യുന്ന തരത്തിലുള്ളതായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം. പ്രതിസന്ധിഘട്ടങ്ങളില്‍ ശക്തമായ തിരിച്ചുവരവിന് അവര്‍ സ്വീകരിച്ച നടപടികളെ പ്രശംസിച്ചാണ് പ്രണബ് മുഖര്‍ജി സംസാരിച്ചത്.
20ാം നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ നേതാക്കളില്‍ ഒരാളാണ് ഇന്ദിര ഗാന്ധി. ഇന്ത്യയിലെ ജനങ്ങള്‍ ഇന്നും അവരെ ഒാര്‍ക്കുന്നു. ജനാധിത്യപത്യ ഇന്ത്യ ഭരിച്ചതില്‍ ജനങ്ങല്‍ ഇപ്പോഴും സ്വീകാര്യയായി കാണുന്ന പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയാണ്.
പ്രണബ് മുഖര്‍ജി
രാഷ്ട്രീയ ജീവിതത്തില്‍ തിരിച്ചടി നേരിട്ട സന്ദര്‍ഭങ്ങള്‍ പോലും പരിശ്രമത്തിലൂടെ അനുകൂലമാക്കിയെടുക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്. നിര്‍ഭയമായാണ് ഇന്ദിരഗാന്ധി തീരുമാനങ്ങള്‍ എടുത്തത്. അവരെ വിമര്‍ശിച്ചവര്‍ക്ക് പോലും പിന്നീട് തിരുത്തി പറയേണ്ടിവന്നിരുന്നു. ഇന്ദിരഗാന്ധിയുടെ ജീവിതം വര്‍ഗീയതയ്ക്കെതിരായുള്ള പോരാട്ടമായിരുന്നെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു