ജമ്മു: ജമ്മുകാശ്മീരിലെ നൗഷേര മേഖലയില്‍ പാകിസ്ഥാന്റെ ഷെല്ലാക്രമണത്തില്‍ രണ്ട് പ്രദേശവാസികള്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്ക്. നൗഷരേക്കടുത്ത് ജങ്കര്‍ ഏരിയയിലാണ് ആക്രമണമുണ്ടായത്. രാവിലെ മുതല്‍ നൗഷാരെ സെക്ടറില്‍ പാകിസ്ഥാന്‍ സേനയുടെ വെടിവെപ്പ് ഇപ്പോഴും തുടരുകയാണ്.
രജൌരി ജില്ലയില്‍ നിയന്ത്രണരേഖയില്‍ യാതൊരു പ്രകോപനവുമില്ലാതെ പാക് സേന ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടി ഉതിര്‍ക്കുകയായിരുന്നു. ചെറിയ ആയുധങ്ങളും ഓട്ടോമാറ്റിക് ആയുധങ്ങളും 82 എം.എം-120 എം.എം മോര്‍ട്ടാറുകളും ഓട്ടോമാറ്റിക് ആയുധങ്ങളും ഉപയോഗിച്ചായിരുന്നു പാക് വെടിവെപ്പ് നടത്തുന്നത്. ആക്രമണത്തെ തുടര്‍ന്ന്, പ്രദേശവാസികളെ മാറ്റി പാര്‍പ്പിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്. നൗഷേര മേഖലയില്‍ ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. തുടര്‍ച്ചയായി മൂന്നാം ദിവസവും പാകിസ്ഥാന്റെ ആക്രമണത്തെ തുടര്‍ന്ന് പ്രദേശവാസികളുടെ സമാധാനം നഷ്ടപ്പെട്ടിരിക്കുകയാമെന്ന് രജൌരി ജില്ല കളക്ടര്‍ പറഞ്ഞു.