തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ ഏഴ് മരണം

ചെന്നൈ: തമിഴ്നാട്ടിലെ കരൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. പത്ത് വര്‍ഷമായി കേരളത്തില്‍ താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശികളാണ് കൊല്ലപ്പെട്ടത്. കാറില്‍ ആകെ പത്തുപേരാണ് ഉണ്ടായിരുന്നത് അഞ്ചുപേര്‍ അപകട സ്ഥലത്തു വെച്ചും, രണ്ടുപേര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. മൂന്നുപേരുടെ നില ഗുരുതരമാണ്.
കാസര്‍ഗോഡ് താമസിക്കുന്ന ഡോറാള്‍ഡ്, പ്രസില്ല, സതൂരിയാന്‍, ആല്‍വിന്‍, സെറോണ, ഹെറല്ല, രോഹിത് എന്നിവരാണ് മരിച്ചത്. വേളാങ്കണ്ണിക്ക് പോയ സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. വേളാങ്കണ്ണിയില്‍ നിന്നും തിരിച്ച് കേരളത്തിലേക്ക് തിരിച്ചുവരുമ്പോഴാണ് അപകടമുണ്ടായത്.

© 2025 Live Kerala News. All Rights Reserved.