ബിജെപി നേതാവിന്റെ കുടുംബ വാഴ്ചക്കെതിരെ ആഞ്ഞടിച്ച് ഹിമാചലില്‍ ബിജെപി പ്രമുഖ നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു

ഹമിര്‍പുര്‍: ഹിമാചലിലെ ഹമിര്‍പുരില്‍ നിന്നുള്ള പ്രമുഖ ബിജെപി നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. വിനോദ് താക്കൂറെന്ന ബിജെപി നേതാവാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.ബിജെപി നേതാവ് ധുമാലിന്റെ കുടുംബ വാഴ്ച നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെയാണ് തന്റെ നീക്കമെന്ന് വിനോദ് താക്കൂര്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ വീര്‍ ഭദ്ര സിംഗിന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ചടങ്ങില്‍ വിനോദ് താക്കൂര്‍ അംഗത്വം ഏറ്റു വാങ്ങി. ധുമാല്‍ യഥാര്‍ത്ഥ പാര്‍ട്ടി പ്രവര്‍ത്തകരെ അവഗണിച്ച് കുടുംബ വാഴ്ചയാണ് ബിജെപിയില്‍ നടത്തുന്നതെന്ന് വിനോദ് താക്കൂര്‍ പറഞ്ഞു.

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഹിമാചല്‍ പ്രദേശില്‍ ബിജെപിക്ക് അധികാരത്തില്‍ വരാനാവില്ലെന്നും കോണ്‍ഗ്രസ് തന്നെ അധികാരത്തിലെത്തുമെന്നും വിനോദ് താക്കൂര്‍ പറഞ്ഞു.

© 2023 Live Kerala News. All Rights Reserved.