ന്യൂഡല്‍ഹി: കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് സി എസ് കര്‍ണന് ആറു മാസം തടവുശിക്ഷ. കോടതിയലക്ഷ്യ കേസിലാണ് സുപ്രീം കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് അംഗമായ ഏഴംഗ ബെഞ്ചിന്റേതാണ് ഉത്തരവ്. കര്‍ണനെ ഉടന്‍ ജയിലിലടക്കണമെന്ന് കോടതി നിര്‍ദേശിച്ചു. കര്‍ണന്‍ ഗുരുതരമായ കോടതിയലക്ഷ്യം ചെയ്തുവെന്ന് കോടതി നിരീക്ഷിച്ചു. കര്‍ണന്‍ പുറപ്പെടുവിക്കുന്ന വിധിപ്രസ്താവങ്ങള്‍ പ്രസിദ്ദീകരിക്കരുതെന്ന് സുപ്രീം കോടതി മാധ്യമങ്ങളോട് നിര്‍ദേശിച്ചു. ഇതാദ്യമായാണ് ഒരു ഹൈക്കോടതി ചീഫ് ജസ്റ്റിസിനെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കുന്നതും തടവ് ശിക്ഷ വിധിക്കുന്നതും.