‘ഭിന്നിപ്പിക്കാന്‍ നോക്കേണ്ട’; ആരു ശ്രമിച്ചാലും കേരള കോണ്‍ഗ്രസിനെ പിളര്‍ത്താന്‍ കഴിയില്ലെന്ന് കെ എം മാണി

കേരള കോണ്‍ഗ്രസിനെ പിളര്‍ത്താന്‍ ആര് ശ്രമിച്ചാലും കഴിയില്ലെന്ന് കെ എം മാണി. കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്നും ജോസഫ് വിഭാഗം പുറത്ത് വരണമെന്ന് കേരള കോണ്‍ഗ്രസ് ജനാധിപത്യ വിഭാഗം ആവശ്യപ്പെട്ടതിന് തൊട്ടു പിന്നാലെയാണ് കെ എം മാണി രംഗത്തെത്തിയിരിക്കുന്നത്. യാതൊരു അഭിപ്രായ വ്യത്യാസവും പാര്‍ട്ടിയില്ലില്ല. കേരള കോണ്‍ഗ്രസ് അഭിപ്രായ സ്വാതന്ത്രമുള്ള പാര്‍ട്ടിയാണ്. പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ആര് ശ്രമിച്ചാലും നടക്കില്ലെന്നും കെഎം മാണി പറഞ്ഞു. കോട്ടയത്ത് നടത്തിയത് പ്രാദേശികമായ ഒരു അടവ് നയം മാത്രമായിരുന്നു. ഒരു ഘട്ടത്തിലും ഇടത് പക്ഷത്തിലേക്ക് പോകുമെന്ന് പറഞ്ഞിട്ടില്ലെന്നും മാണി വ്യക്തമാക്കി.
പാര്‍ട്ടിയിലെ ചില കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തെ യുഡിഎഫിലെത്തിക്കാന്‍ കോണ്‍ഗ്രസ് കരുനീക്കം നടത്തുന്നതായും വാര്‍ത്ത പുറത്ത് വന്നിരുന്നു. നാളെ ചേരുന്ന കേരളകോണ്‍ഗ്രസ് യോഗത്തിന് ശേഷമായിരിക്കും തീരുമാനമെടുക്കുക.
Read More : ജോസഫ് വിഭാഗത്തെ യുഡിഎഫിലെത്തിക്കാന്‍ കോണ്‍ഗ്രസ് കരുനീക്കം; കേരളകോണ്‍ഗ്രസ് യോഗത്തിന് ശേഷം തീരുമാനം

യോഗത്തിന് ശേഷവും ഭിന്നത തുടരുകയാണെങ്കില്‍ പിജെ ജോസഫ് വിഭാഗത്തെ യുഡിഎഫ് പാളയത്തിലെത്തിക്കാമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. മാണിക്കെതിരായ നിലപാട് തുടരുകയാണെങ്കില്‍ ജോസഫുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

© 2024 Live Kerala News. All Rights Reserved.