ശ്രീനഗര്‍: തെക്കന്‍ കശ്മീരില്‍ നടന്ന ഭീകരാക്രമണത്തില്‍ നാല് പേര്‍ മരിച്ചു. കുല്‍ഗാമില്‍ പൊലീസ് വാഹനത്തിന് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒരു പൊലീസുകാരനും രണ്ട് സാധാരണക്കാരനും ഭീകരനുമാണ് മരിച്ചത്.
ശനിയാഴ്ച്ച രാത്രി ദേശീയപാതയിലെ മീര്‍ ബസാര്‍ പ്രദേശത്ത് അപകടം നടന്ന സ്ഥലത്തേക്കുപോകുകയായിരുന്ന പൊലീസ് വാഹനവ്യൂഹത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. പൊലീസ് നടന്ന പ്രത്യാക്രമണത്തില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. ഇയാളില്‍ നിന്ന് ഒരു ഗ്രനേഡ് കണ്ടെടുത്തു.
കൊല്ലപ്പെട്ടത് ലക്ഷര്‍ ഇ തോയ്ബ ഭീകരന്‍ ഫയാസ് അഹമ്മദ് ആഷ്വാര്‍ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 2015 ല്‍ ഉദ്ദംപൂറില്‍ വെച്ച് ബിഎസ്എഫ് വാഹനവ്യൂഹത്തെ നടന്ന ആക്രമണത്തില്‍ ഇയാള്‍ക്കെതിരെ പൊലീസ് അന്വേഷണം നടക്കുന്നുണ്ടായിരുന്നു.
ആക്രമണം നടത്തി രക്ഷപ്പെട്ട ഭീകരന് പരുക്കുപറ്റിയിട്ടുണ്ടെന്നും ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയെന്നും പൊലീസ് മേധാവി പറഞ്ഞു. ആക്രമത്തെത്തുടര്‍ന്ന് നാല് സാധാരണക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.
കുല്‍ഗാമില്‍ ഏതാനും ദിവസംമുമ്പ് നടന്ന ഭീകരാക്രമണത്തില്‍ അഞ്ച് പൊലീസുദ്യോഗസ്ഥരും രണ്ട് ബാങ്ക് ഗാര്‍ഡുകളും കൊല്ലപ്പെട്ടിരുന്നു. ഹിസ്ബുള്‍ മുജാഹിദീന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.