ബിജെപി കേരളത്തിലും പുറത്തും വളര്‍ന്നുകൊണ്ടിരിക്കുന്ന പാര്‍ട്ടിയാണെന്ന് വനിതാലീഗ് സംസ്ഥാന പ്രസിഡന്റും സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അധ്യക്ഷയുമായ ഡോ. ഖമറുന്നിസ അന്‍വര്‍. ബിജെപിയുടെ പ്രവര്‍ത്തനഫണ്ട് തിരൂരിലുളള തന്റെ വീട്ടില്‍വെച്ച് ബിജെപി മണ്ഡലം പ്രസിഡന്റ് കെപി പ്രദീപ്കുമാറിന് കൈമാറിയശേഷം സംസാരിക്കുകയായിരുന്നു അവര്‍.
നാടിന്റെ വളര്‍ച്ചയ്ക്ക് ബിജെപി നല്ല കാര്യങ്ങള്‍ ചെയ്യുമെന്ന് തനിക്ക് പ്രതീക്ഷയുണ്ട്. അതിനാല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിനായി തന്നാല്‍ കഴിയുന്ന ചെറിയഫണ്ട് നല്‍കുന്നുവെന്നും ഖമറുന്നിസ അന്‍വര്‍ വ്യക്തമാക്കി. വനിതാ ലീഗ് നേതാവ് പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിന് ഫണ്ട് നല്‍കിയതിലൂടെ പാര്‍ട്ടി പ്രവര്‍ത്തനത്തിന് ഊര്‍ജം വര്‍ധിച്ചിരിക്കുകയാണെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് പറഞ്ഞു.