മുംബൈ: ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗകേസില്‍ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ ഇല്ല. വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള സിബിഐ അപേക്ഷ മുബൈ ഹൈക്കോടതി തളളി. ഗുജറാത്ത് കലാപ സമയത്ത് ഗര്‍ഭിണിയായിരുന്ന ബില്‍ക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ 14 പേരെ കൊലപെടുത്തുകയും ചെയ്ത കേസിലാണ് വിധി. പ്രതികളായ ജസ്വന്ത് നായി, ഗോവിന്ദ് നായി, സൈലേഷ് ഭട്ട് എന്നിവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന സിബിഐ അപേക്ഷയാണ് ഹൈക്കോടതി തളളിയത്.
തെളിവ് നശിപ്പിച്ചുവെന്ന് സിബിഐ ആരോപിച്ച അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കിയ വിധി പുനപരിശോധിക്കണമെന്ന സിബിഐ അപേക്ഷ കോടതി സ്വീകരിച്ചു.
2002ലെ ഗുജറാത്ത് കലാപത്തിനിടെയാണ് അഞ്ചുമാസം ഗര്‍ഭിണിയായിരുന്ന ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗത്തിനിരയായത്. ബില്‍ക്കിസിന്റെ മൂന്ന് വയസ് പ്രായമുളള മകളടക്കം പതിനാല് പേരെ കൊലപെടുത്തുകയും ചെയ്തുവെന്നാണ് കേസ്. 2008 ല്‍ മുബൈ പ്രത്യേക കോടതി വിധിച്ച ജീവപര്യന്തം തടവ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് 2016 ഒക്ടോബറില്‍ സിബിഐ മേല്‍ക്കോടതിയെ സമീപിക്കുകയായിരുന്നു.
2008 ല്‍ മുബൈ പ്രത്യോക കോടതി 12 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും പതിനൊന്ന് പേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുകയുമായിരുന്നു. ഗുജറാത്ത കോടതിയില്‍ കേസ് ശരിയായ രീതിയില്‍ മുന്നോട്ട് പോകില്ലെന്ന ഹര്‍ജിയെ തുടര്‍ന്നാണ് കേസ് മുബൈയിലേക്ക് മാറ്റാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്.