പാലക്കാട്: അല്‍ഖൊയ്ദയില്‍ ചേര്‍ന്ന മലയാളി കൊല്ലപ്പെട്ടന്ന് സന്ദേശം. പാലക്കാട് പുതുപ്പരിയാരം സ്വദേശി അബുതാഹിറാണ് കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് സന്ദേശം ലഭിച്ചത്.സിറിയയില്‍ ഏപ്രില്‍ നാലിന് അമേരിക്ക നടത്തിയ ബോംബാക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടെന്നാണ് വിവരം.
ഖത്തറിലുളള ബന്ധു വഴിയാണ് മരണ വിവരം അറിയിച്ചത്. ഉംറക്ക് പോയ ഇയാള്‍ പിന്നീട് തിരിച്ചു വന്നിരുന്നില്ല. 2013 ലാണ് ഇയാളെ കാണാതായത്. താഹിര്‍ സിറിയയിലെ അല്‍ നുസ്ര ബിഗ്രേഡില്‍ ചേര്‍ന്നിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.