ബാങ്കോക്ക്: തായ്ലാന്റില്‍ 11 മാസം പ്രായമുളള മകളെ ഫെയ്സ്ബുക്കില്‍ ലൈവായി കൊലുപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. തായ്ലാന്റിലെ ഫുക്കറ്റിലെ ഒരു ഹോട്ടലിലാണ് സംഭവം. ഭാര്യയുമായി വഴിക്കിട്ടതിനെ തുടര്‍ന്നായിരുന്നു ആത്മഹത്യ.
വുട്ടിസാന്‍ വോങ്ടാലെ എന്ന 21കാരനാണ് മകളെ ലൈവായി കെട്ടിതൂക്കിയ ശേഷം ആത്മഹത്യ ചെയ്തത്. ഭാര്യയുമായി വഴക്കിട്ട ശേഷം കുട്ടിയെ എടുത്തുകൊണ്ടുപോയ ഇയാള്‍ മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. ഇയാളുടെ ഫെയ്സ്ബുക്ക് പേജില്‍ ദൃശ്യങ്ങള്‍ കണ്ട ബന്ധുക്കളാണ് വിവരം പൊലീസില്‍ അറിയിച്ചത്. എന്നാല്‍ പൊലീസെത്തുമ്പോഴെക്കും ഇരുവരും മരിച്ചിരുന്നു.
ആത്മഹത്യാ ദൃശ്യങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ഫെയ്സ്ബുക്ക് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചു. ഫെയ്സ്ബുക്കും, യുട്യൂബും ദൃശ്യങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്. ഇത്തരം ദൃശ്യങ്ങള്‍ക്ക് ഫെയ്സ്ബുക്കില്‍ ഒരിക്കലും സഥാനമില്ലന്ന് ഫെയ്സ്ബുക്ക് വക്താവ് പ്രസ്താവനയില്‍ അറിയിച്ചു.