തിരുവനന്തപുരം: വിജിലന്‍സ് അന്വേഷണത്തിലെ മാനദണ്ഡങ്ങള്‍ തിരുത്തി സര്‍ക്കാര്‍. വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് ഇറക്കിയ സര്‍ക്കുലറാണ് സര്‍ക്കാര്‍ മരവിപ്പിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള അധികാരം ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ ജേക്കബ് തോമസിന്റെ സര്‍ക്കുലര്‍ റദ്ദു ചെയ്തു. യൂണിറ്റ് തലത്തില്‍ നടപടി സ്വീകരിക്കാമെന്ന സര്‍ക്കുലറാണ് ഇതോടെ അസാധുവായത്. ഇനി അന്വേഷണം സംബന്ധിച്ച് അന്തിമ തീരുമാനം വിജിലന്‍സ് ഡയറക്ടറുടേതാവും.
വിജിലന്‍സ് ഡയറക്ടര്‍ പരിശോധിച്ച ശേഷം മാത്രമേ കേസന്വേഷണത്തില്‍ അന്തിമ തീരുമാനമെടുക്കാവു എന്നാണ് പുതിയ തിരുത്ത്. എല്ലാ പരാതികളും വിജിലന്‍സ് ഹെഡ്വ ക്വോര്‍ട്ടേഴ്സിലെത്തിക്കണം. കേസെടുക്കാന്‍ വിജിലന്‍സ് ഡയറക്ടറുടെ അനുമതിയും വേണം. കേസില്‍ അന്തിമ തീര്‍പ്പും ഡയറക്ടറുടേതാവും.
വിജിലന്‍സ് എസ്പിമാര്‍ക്കും ഡിവൈഎസ്പിമാര്‍ക്കും ഇതോടെ കേസെടുക്കാനുള്ള അധികാരം ഉണ്ടായിരിക്കില്ല. വിജിലന്‍സ് അന്വേഷണങ്ങളിലെ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പുതുക്കിയത്. എല്ലാ കേസിലും ഇനി ഡയറക്ടര്‍ നേരിട്ട് പരിശോധന നടത്തിയ ശേഷമാത്രം നടപടിയെന്നാണ് സര്‍ക്കാരിന്റെ തിരുത്ത്.