സൗമ്യ വധക്കേസില്‍ സര്‍ക്കാര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതിയുടെ വിശാലബെഞ്ച് പരിഗണിക്കും. ചീഫ് ജെസ്റ്റിസ് അധ്യക്ഷനായ ആറംഗ ബെഞ്ചാണ് കേസ് വ്യാഴാഴ്ച പരിഗണിക്കുന്നത്. ജസ്റ്റിസ് ജെ.എസ് കഹാറിന്റെ അധ്യക്ഷതയിലുളള ബെഞ്ചില്‍ ജസ്റ്റിസുമാരായ ദീപക് മിശ്രയും ജെ ചെലമേശ്വറും ഉണ്ടാകും. കൂടാതെ നേരത്തെ കേസ് പരിഗണിച്ച മൂന്ന് ജഡ്ജിമാരും ബെഞ്ചിലുണ്ടാകും. ഇത് സംബന്ധിച്ച് ഇന്നാണ് തീരുമാനമായത്.
ഗോവിന്ദച്ചാമിക്ക് വിചാരണക്കോടതിയും ഹൈക്കോടതിയും വിധിച്ച വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമായി ഇളവ് ചെയ്തിരുന്നു. തുടര്‍ന്ന് വിധി പുനഃപരിശോധിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സൗമ്യയുടെ അമ്മയുടെയും വാദം തുറന്ന കോടതിയില്‍ കേട്ടശേഷം തളളിയിരുന്നു. ഇതിനെതിരെ തിരുത്തല്‍ ഹര്‍ജി നല്‍കണമെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി സര്‍ക്കാരിന് നിയമോപദേശം നല്‍കിയിരുന്നു. പിന്നാലെയാണ് സര്‍ക്കാര്‍ തിരുത്തല്‍ ഹര്‍ജി സമര്‍പ്പിക്കുന്നതും