‘കല്യാണമൊക്കെ കഴിഞ്ഞു പക്ഷെ ഭാര്യയെ കൂട്ടിക്കൊണ്ടു വന്നിട്ടില്ല’; മോഡിയുടെ വിവാഹത്തെ കുറിച്ച് ബിജെപി എംപി

ഭോപ്പാല്‍: മോഡിയുടെ വിവാഹത്തെ കുറിച്ച് ബിജെപി എംപി നടത്തിയ പരാമര്‍ശം സോഷ്യല്‍മീഡിയയിലും മറ്റ് മാധ്യമങ്ങളിലും ചര്‍ച്ചയായി. കല്യാണമൊക്കെ കഴിഞ്ഞു പക്ഷെ ഭാര്യയെ കൂട്ടിക്കൊണ്ടു വന്നിട്ടില്ലെന്നായിരുന്നു ബിജെപി എംപിയുടെ പരാമര്‍ശം.
മധ്യപ്രദേശില്‍ നിന്നുള്ള എംപിയായ ജ്യോതി ദ്രുവെ ആണ് മോഡിയുടെ വിവാഹത്തെ കുറിച്ച് പരാമര്‍ശം നടത്തിയത്. ബേതുല്‍ ജില്ലയിലെ കേന്ദ്രീയ വിദ്യാലയം പണിയുന്നതിനെ കുറിച്ച് നടന്ന ചര്‍ച്ചക്കിടയിലായിരുന്നു എംപിയുടെ പരമാര്‍ശം.
പ്രാദേശിക മാധ്യമ പ്രവര്‍ത്തകനായ യോഗേഷ് സോണി നടത്തിയ ചര്‍ച്ചയിലാണ് എംപി മോഡിയുടെ വിവാഹത്തെ കുറിച്ച് പരാമര്‍ശിച്ചത്. പ്രധാനമന്ത്രി ജനങ്ങളുമായി ബന്ധപ്പെടുന്നു. പൊതു പണം ചെലവഴിക്കുന്നു. അത് പ്രധാനമന്ത്രിയുടെ ഫണ്ടില്‍ നിന്നല്ല. അദ്ദേഹത്തിന്റെ കല്യാണമൊക്കെ കഴിഞ്ഞു പക്ഷെ ഭാര്യയെ കൂട്ടിക്കൊണ്ടു വന്നിട്ടില്ലെന്നായിരുന്നു എംപിയുടെ പരാമര്‍ശം.

© 2023 Live Kerala News. All Rights Reserved.