വയനാട്ടില്‍ വീണ്ടും ഘര്‍വാപ്‌സി

 

വയനാട്:വയനാട്ടില്‍ വീണ്ടും ഘര്‍വാപ്‌സി. ഒന്‍പത് പേര്‍ ഇവിടെ ഹിന്ദുമതത്തിലേക്ക് മടങ്ങിയെത്തിയതായി സംഘാടകര്‍ അവകാശപ്പെട്ടു. മുന്‍പ് ഹിന്ദുമതത്തില്‍ നിന്ന് പരിവര്‍ത്തനം ചെയ്തവരായിരുന്നു തിരിച്ചെത്തിയത്. പനമരം പൊങ്ങിണി ഭഗവതി ക്ഷേത്രത്തില്‍ നടന്ന ചടങ്ങിന് ഹിന്ദു ഐക്യവേദിയുള്‍പ്പടെ ഹിന്ദു സംഘടനപ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി. ഹിന്ദുമതത്തില്‍ നിന്ന് മതംമാറിയവരെ തിരിച്ച് കൊണ്ടുവരുന്ന ഘര്‍വാപ്‌സി കേരളത്തില്‍ സജീവമായി തുടരുന്നുണ്ടെന്ന് സംഘപരിവാര്‍ നേതാക്കള്‍ പറയുന്നു, നൂറ് കണക്കിന് പേരാണ് ഓരോ മാസവും ഹിന്ദുമതത്തിലേക്ക് പരാവര്‍ത്തനം ചെയ്യപ്പെടുന്നതെന്നും നേതാക്കള്‍ അവകാശപ്പെട്ടു.
.

© 2024 Live Kerala News. All Rights Reserved.