സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി; നാളെ മുതല്‍ കൂടിയ നിരക്ക് പ്രാബല്യത്തില്‍; തീരുമാനം റെഗുലേറ്ററി കമ്മീഷന്റേത്

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി ഉത്തരവ്. ചൊവ്വാഴ്ച മുതല്‍ കൂടിയ നിരക്ക് പ്രാബല്യത്തില്‍ വരും. യൂണിറ്റിന് 10 പൈസ മുതല്‍ 30 പൈസ വരെയാണ് നിരക്ക് കൂട്ടിയത്. റെഗുലേറ്ററി കമ്മീഷനാണ് നിരക്ക് കൂട്ടാനുള്ള തീരുമാനമെടുത്തത്. ഗാര്‍ഹിക ഉപയോക്താക്കള്‍ക്കുള്ള വൈദ്യുത നിരക്ക് വര്‍ധനയാണ് റെഗുലേറ്ററി കമ്മീഷന്‍ യോഗത്തില്‍ തീരുമാനമായത്.

വീടുകള്‍ക്ക് മാസം 50 യൂണിറ്റ് വരെ നിലവില്‍ 2.80 രൂപ യൂണിറ്റ് നിരക്കാണ് ഉണ്ടായിരുന്നത്. ഇത് 10 പൈസ കൂട്ടി 2.90 രൂപയാണ് ആക്കിയത്. 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 20 പൈസയും അതിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റിന് 30 പൈസയുമാണ് വര്‍ധിപ്പിച്ചത്. അതേസമയം കടകള്‍ക്കുള്ള നിരക്ക് കൂടില്ല. ഹൈടെന്‍ഷന്‍, എക്സ്ട്രാ ഹൈടെന്‍ഷന്‍ വിഭാഗങ്ങളുടെ ഫിക്സഡ് ചാര്‍ജിലും വര്‍ധനയുണ്ടാവില്ല.

വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെടാതെ റെഗുലേറ്ററി കമ്മീഷന്‍ സ്വമേധയാ നിരക്ക് കൂട്ടിയതിനെതിരെ ഹൈക്കോടതിയില്‍ പരാതി നിലവിലുണ്ട്. ഈ കേസിലെ അന്തിമവിധി നിരക്കുവര്‍ധനയില്‍ നിര്‍ണ്ണായകമാകും.

© 2024 Live Kerala News. All Rights Reserved.