51 ജഡ്ജിമാരെ നിയമിക്കാന്‍ സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ

ന്യൂഡല്‍ഹി: രാജ്യത്തെ 10 ഹൈക്കോടതികളിലായി 51 ജഡ്ജിമാരെ നിയമിക്കാന്‍ സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തു. ജഡ്ജിമാരെ നിയമിക്കാന്‍ ശുപാര്‍ശ നല്‍കിയ സമിതിയുടെ അദ്ധ്യക്ഷന്‍ ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാര്‍ ആണ്. ബോംബൈ ഹൈകോടതിയില്‍ 14 പേരെയും പഞ്ചാബ്, ഹരിയാന ഹൈക്കോടതികളില്‍ 9 ജഡ്ജിമാരെ നിയമിക്കും.
പട്‌ന, തെലുങ്കാന, ആന്ധ്രപ്രദേശ് എന്നീ ഹൈക്കോടതികളില്‍ 6 പേരെയാണ് നിയമിക്കാനാണ് ശുപാര്‍ശ. ഡല്‍ഹി, ഛത്തീസ്ഗഢ് ഹൈക്കോടതികളില്‍ 4 പേരെയും ജമ്മുകാശ്മീര്‍,ജാര്‍ഖണ്ഡ്, ഗുവാഹത്തി എന്നിവിടങ്ങളിലെ കോടതികളില്‍ രണ്ട് പേരെ നിയമിക്കാനുമാണ് ശുപാര്‍ശ.

നിലവില്‍ ഹൈക്കോടതികളില്‍ ആവശ്യമുള്ളയമിക്കാന്‍ ശുപാര്‍ശ നത്ര ജഡ്ജിമാരില്ല. 1,079 ജഡ്ജിമാര്‍ വേണ്ട സ്ഥാനത്ത് ആകെ 679 പേര്‍ മാത്രമാണ് നിലവിലുള്ളത്. ഇതിനെ തുടര്‍ന്ന് കൂടിയാണ് 51 പേരെ നില്‍കിയത്.

© 2024 Live Kerala News. All Rights Reserved.