സിപിഐയോട് കോണ്‍ഗ്രസിന് അകല്‍ച്ചയില്ലെന്ന് ഹസന്‍; സിപിഎമ്മിന്റെ മേല്‍ക്കോയ്മ ചോദ്യം ചെയ്ത കാനത്തിന്റെ നിലപാട് ധീരം; ഇടതുമുന്നണിയില്‍ ആശയപരമായ ഐക്യമില്ല

തിരുവനന്തപുരം: സിപിഐയോട് കോണ്‍ഗ്രസിന് ഒരു തരത്തിലുമുള്ള അകല്‍ച്ചയും ഇല്ലെന്ന് കെപിസിസി പ്രസിഡണ്ട് എംഎം ഹസന്‍. യാഥാര്‍ത്ഥ്യ ബോധ്യമുളള പാര്‍ട്ടിയാണ് സിപിഐന്നും ഹസന്‍ പറഞ്ഞു.
മൂന്നാര്‍, ജിഷ്ണു വിഷയങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ അതേ നിലപാടാണ് ഇടതുമുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐയ്ക്കും. സിപിഐഎമ്മിന്റെ മോല്‍ക്കോയ്മ ചോദ്യം ചെയ്ത സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട് ധീരമാണെന്നും ഹസന്‍ പറഞ്ഞു.

ഇടതുമുന്നണിയില്‍ ആശയപരമായ ഐക്യമില്ല. സിപിഐഎമ്മിന്റേയും സിപിഐയുടേയും സംസ്ഥാന സെക്രട്ടറിമാര്‍ പരസ്യമായി പോരടിക്കുന്നത് ഇതിനു തെളിവാണ്. ഇടതുമുന്നണി എന്ന പേരില്‍ ഇപ്പോള്‍ ആവശേഷിക്കുന്നത് ഭരണം നിലനിര്‍ത്താനുള്ള അവസരവാദ കൂട്ടുകെട്ട് മാത്രമാണെന്നും കെപിസിസി പ്രസിഡണ്ട് പറഞ്ഞു.

© 2023 Live Kerala News. All Rights Reserved.