കൊല്ലം: പുനലൂര്‍ പത്തനാപുരത്തിന് സമീപം കുന്നിക്കോട് ആംബുലന്‍സും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം നാലായി. മരിച്ചവരില്‍ ഒരാളെ തിരിച്ചറിയാനായിട്ടില്ല. മൂന്ന് പേര്‍ പത്തനാപുരം സ്വദേശികള്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് പോയ ആംബുലന്‍സും കൊല്ലത്ത് നിന്നും തെങ്കാശിക്ക് പോയ കെഎസ്ആര്‍ടിസി ബസുമാണ് കൂട്ടിയിടിച്ചത്.ആംബുലന്‍സ് െ്രെഡവറും അതിലുണ്ടായിരുന്ന രണ്ട് പേരുമാണ് മരിച്ചവരില്‍ മൂന്ന് പേര്‍. മരിച്ചവരില്‍ ഒരാള്‍ സ്ത്രീയാണ്. നിരവധിപേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. ഗുരുതരാവസ്ഥയില്‍ രണ്ട് പേര്‍ ആശുപത്രിയിലുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങള്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കൊല്ലംതിരുമംഗലം ദേശീയപാതയിലെ പച്ചിലവളവിലാണ് അപകടമുണ്ടായത്.