‘എന്റെ മന്ത്രാലയത്തില്‍ കഴിവുളളവര്‍ക്ക് ക്ഷാമമില്ല’; പാകിസ്താനെതിരെ പ്രസ്താവന തയ്യാറാക്കാന്‍ തരൂരിന്റെ സഹായം തേടിയെന്ന വാര്‍ത്ത നിഷേധിച്ച് സുഷമ

ന്യൂഡല്‍ഹി: ഇന്ത്യന്‍ മുന്‍ നാവികോദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ വധശിക്ഷക്ക് വിധിച്ച പാകിസ്താന്‍ നടപടിക്കെതിരെ പ്രസ്താവന തയ്യാറാക്കുന്നതിന് ശശിതരൂരിന്റെ സഹായം തേടിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുഷമാസ്വരാജ്. തന്റെ വകുപ്പില്‍ കഴിവുള്ളവര്‍ക്ക് ക്ഷാമമില്ലന്നും, പ്രാഗല്‍ഭ്യമുളള സെക്രട്ടറിമാര്‍ സഹായത്തിനുണ്ടെന്നുമാണ് ഇതുമായി ബന്ധപ്പെട്ട് വാര്‍ത്തക്ക് മന്ത്രി മറുപടി നല്‍കിയത്. ട്വിറ്ററിലൂടെയായിരുന്നു സുഷമയുടെ പ്രതികരണം.

പാര്‍ലമെന്റിന്റെ ഇരു സഭകളിലും അവതരിപ്പിക്കേണ്ടിയിരുന്ന പ്രമേയം തയ്യാറാക്കാന്‍ മുന്‍ യുഎന്‍ പ്രതിനിധി കൂടിയായ ശശിതരൂര്‍ എംപിയുടെ സഹായം സുഷമ തേടി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സുഷമ സഹായം തേടിയതിനെ തുടര്‍ന്ന് ലോക്‌സഭയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അനുമതിയോടെയാണ് പ്രസ്താവന തയ്യാറാക്കാന്‍ തരൂര്‍ തയ്യാറായതെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.

പാകിസ്താന്‍ സൈനിക കോടതിയുടെ വിധിയെ അപലപിച്ചും വിഷയത്തില്‍ അന്താരാഷ്ട്ര അഭിപ്രായം രൂപീകരിക്കുന്നതിന് ഊന്നല്‍ കൊടുത്തുമായിരുന്നു സുഷമ ലോക്‌സഭയില്‍ നടത്തിയ പ്രസ്താവന.

© 2024 Live Kerala News. All Rights Reserved.