ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ മഞ്ചേരി ഷോറൂം പ്രവര്‍ത്തനം ആരംഭിച്ചു

സ്വര്‍ണ്ണാഭരണ രംഗത്ത് 154 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ളതും സ്വര്‍ണ്ണത്തിന്റെ ഗുണമേന്മയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ ബി.ഐ.എസ് അംഗീകരാത്തിന് പുറമേ അന്താരാഷ്ട്ര അംഗീകാരമായ ഐ.എസ്.ഒ യും ലോകത്തിലാദ്യമായ് നേടിയ ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ മഞ്ചേരി ഷോറൂം കോഴിക്കോട് റോഡിലുള്ള വിശാലമായ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഷോറൂമിന്റെയും ഡോ. ബോബി ചെമ്മണ്ണൂര്‍ ഡയമണ്ട് സെക്ഷന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ വെച്ച് തെരഞ്ഞെടുക്കപ്പെട്ട നിരവധി കുടുംബങ്ങളിലെ കാന്‍സര്‍ രോഗികള്‍, വൃക്ക രോഗികള്‍ അംഗപരിമിതര്‍ എന്നിവര്‍ക്കുള്ള ധനസഹായ വിതരണം ബോബി ചെമ്മണ്ണൂര്‍ നടത്തി.

916 സ്വര്‍ണ്ണാഭരണങ്ങളുടെയും ഡയമണ്ട് ആഭരണങ്ങളുടേയും അതിവിപുലമായ സ്‌റ്റോക്കും സെലക്ഷനുമായ് ഒരുക്കിയിട്ടുള്ള അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഷോറൂമില്‍ അസുലഭമായ ഷോപ്പിംങ് അനുഭവവും അന്താരാഷ്ട്ര നിലവാരമുള്ള ഭൗതിക സൗകര്യങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനം പ്രമാണിച്ച് ആകട ഹാള്‍മാര്‍ക്ക്ഡ് സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പണിക്കൂലി, ഡയമണ്ട് ആഭരണങ്ങള്‍ക്ക് 50ശതമാനം വരെ ഡിസ്‌ക്കൗണ്ടും ലഭിക്കും. കൂടാതെ ഉദ്ഘാടനമാസത്തില്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് മറഡോണ ഗോള്‍ഡ് പാര്‍ട്ണറാകാന്‍ അവസരവുമുണ്ട്. പാര്‍ട്ണര്‍ക്ക് മറഡോണയോടൊപ്പം ഡിന്നര്‍, യൂറോപ്പ് ട്രിപ്പ്, ഡയമണ്ട് നെക്‌ലേസ്, ഐഫോണ്‍, ഗോള്‍ഡ് നെക്‌ലേസ്, മറഡോണ ഗോള്‍ഡ് കോയിന്‍ തുടങ്ങിയ നിരവധി ആനുകൂല്ല്യങ്ങളാണ് ലഭിക്കുന്നത്. പലിശരഹിത സ്വര്‍ണ്ണ വായ്പ ലഭിക്കുന്നതിന് മുന്‍ഗണനയും ലഭിക്കും. സ്വന്തമായ് ആഭരണ നിര്‍മ്മാണശാലകള്‍ ഉള്ളത് കൊണ്ട് ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ മായം ചേര്‍ക്കാത്ത 22 കാരറ്റ് 916 സ്വര്‍ണ്ണാഭരണങ്ങള്‍ ചെമ്മണ്ണൂര്‍ ജ്വല്ലേഴ്‌സില്‍ നിന്നും എല്ലാക്കാലവും ലഭിക്കും.

© 2023 Live Kerala News. All Rights Reserved.