സുഹൃത്തിന്റെ മരണവാര്‍ത്ത അറിഞ്ഞ പതിനൊന്നുകാരന്‍ ആത്മഹത്യ ചെയ്തു; വ്യാജവാര്‍ത്ത സൃഷ്ടിച്ച പതിമൂന്ന്കാരിക്കെതിരെ കേസ്

മിഷിഗണ്‍: സ്വന്തം മരണവാര്‍ത്ത വ്യാജമായി സൃഷ്ടിച്ച പെണ്‍കുട്ടിക്കെതിരെ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി. പെനിസ്വലയിലെ മിഷിഗണിലാണ് സംഭവം. പതിമൂന്നുകാരിയായ പെണ്‍കുട്ടി സ്വന്തം മരണവാര്‍ത്ത സുഹൃത്തായ സുഹൃത്തായ ടൈസന്‍ ബെന്‍സന് അയച്ചുകൊടുക്കുകയായിരുന്നു. സന്ദേശ ലഭിച്ചതിന് രണ്ട് മണിക്കൂറിന് ശേഷം ടൈസനെ ആത്മഹത്യ ചെയ്യ്ത നിലയില്‍ കണ്ടെത്തി.

ഇതെ തുടര്‍ന്നാണ് പതിമൂന്ന്കാരിക്കെതിരെ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തപ്പെട്ടത്. ആശയവിനിമയോപാധികള്‍ തെറ്റായ രീതിയില്‍ ഉപയോഗിക്കല്‍, സൈബര്‍കുറ്റകൃത്യം എന്നിവയാണ് പെണ്‍ക്കുട്ടിക്കെതിരെ ചുമത്തപ്പെട്ട കുറ്റങ്ങള്‍. ജുവൈനല്‍ നിയമപ്രകാരം ഒന്നര വര്‍ഷത്തോളം തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റങ്ങളാണിത്.

സ്‌നാപ്ചാറ്റില്‍ മറ്റൊരു സുഹൃത്തിന്റെ അക്കൗണ്ട് വഴിയാണ് പെണ്‍കുട്ടി മരണവാര്‍ത്ത ടൈസനെ അറിയിച്ചത്. ഇതിന് രണ്ടുമണിക്കൂറിന് ശേഷം വീട്ടില്‍ ആത്മഹത്യ ചെയ്ത് നിലയില്‍ ടൈസനെ കണ്ടെത്തുകയായിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് പതിനാലിനാണ് സംഭവം.

സ്‌കൂള്‍ കഴിഞ്ഞ് വന്നപ്പോള്‍ സന്തോഷവാനായിരുന്നു ടൈസനെന്ന് അമ്മ പറയുന്നു. അന്ന് നിര്‍ബന്ധിക്കാതെ തന്നെ ട്യൂഷന് പോകാന്‍ തയ്യാറാവുകയും ചെയ്തു. രാത്ര ഭക്ഷണശേഷമാണ് ടൈസന്‍ ഉറങ്ങാന്‍ പോയത്. രാത്രി കുട്ടികളെ നോക്കാന്‍ പോയപ്പോഴാണ് ടൈസന്റെ മുറി അകത്ത് നിന്ന് പൂട്ടിയിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. കൈയ്യിലുണ്ടായിരുന്ന മറ്റൊരു കീ ഉപയോഗിച്ച് വാതില്‍ തുറന്നപ്പോഴാണ് ആത്മഹത്യക്ക് ശ്രമിച്ച ടൈസനെ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ടൈസന്‍ മൂന്നാഴ്ചക്ക് ശേഷം മരിച്ചു.

സോഷ്യല്‍ മീഡിയയുടെ ദുരുപയോഗത്തിലേക്കാണ് സംഭവം വിരല്‍ ചൂണ്ടുന്നത്. സ്‌കൂളിന് പുറത്ത് നടന്ന സംഭവമായതിനാല്‍ വിഷയത്തെകുറിച്ച് കൂടുതല്‍ അറിയില്ലന്ന നിലപാടിലാണ് സ്‌കൂളധികൃതര്‍. ഇന്റര്‍നെറ്റ് ഉപയോഗിച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കുറ്റങ്ങളില്‍ പെടുത്തുന്നതിന് ഉദാഹരണമാണ് ടൈസന്റെ ആത്മഹത്യയെന്നാണ് അധികൃതര്‍ പറയുന്നത്.

2002 ല്‍ കുട്ടികളിലെ ഇന്റര്‍നെറ്റ് ഉപയോഗം തടയുന്നതിനായി മിഷിഗണ്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തിയിരുന്നു. 2002ല്‍ ഒരു കുട്ട് ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നായിരുന്നു. യുഎസ് വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം പതിനാലില്‍ ഒരു കുട്ടി എന്ന കണക്കില്‍ സൈബര്‍കുറ്റകൃത്യങ്ങളില്‍ ഇരയാകുന്നുണ്ട്. 2016ല്‍ അമേരിക്കന്‍ ശിശുരോഗ വിദഗ്ദര്‍ നടത്തിയ പഠനത്തില്‍ അടുത്ത കാലത്തായി കുട്ടികളിലെ ആത്മഹത്യ ക്രമാതീതമായി വര്‍ധിക്കുന്നുണ്ട്.

© 2024 Live Kerala News. All Rights Reserved.