തിരുവനന്തപുരത്ത് വീണ്ടും തെരുവുനായ ആക്രമണം; ആറ്റിങ്ങലില്‍ വൃദ്ധനെ കടിച്ചു കൊന്നു

തിരുവനന്തപുരം: ആറ്റിങ്ങലില്‍ വയോധികനെ തെരുവ് നായ കടിച്ച് കൊന്നു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ആറ്റിങ്ങല്‍ കാട്ടിന്‍പുറം സ്വദേശി കുഞ്ഞികൃഷ്ണന്‍ (86) ആണ് തെരുവ് നായകളുടെ ആക്രമത്തില്‍ മരിച്ചത്.വെള്ളിയാഴ്ച രാത്രി മുതല്‍ ഇയാളെ കാണാതായതോടെ ബന്ധുക്കള്‍ നടത്തിയ തിരച്ചിലിനിടെയാണ് സമീപത്തെ പാടത്ത് തെരുവ് നായയുടെ ക്രൂരമായ അക്രമത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട നിലയില്‍ കാണ്ടെത്തിയത്. കുഞ്ഞികൃഷ്ണന്റെ വലതു കൈകളും മുഖവും പൂര്‍ണമായും കടിച്ചുകീറി തിരിച്ചറിയാനാകാത്ത നിലയിലുമായിരുന്നു. തോളിലും കഴുത്തിലുമാണ് കടിയേറ്റിട്ടുണ്ട്. മൃതദേഹത്തിന്റെ പത്തുമീറ്റര്‍ ചുറ്റളവില്‍ ചോരപ്പാടുകളുണ്ട്.

എന്നാല്‍ ഇതുവരെ പ്രദേശത്ത് കാര്യമായ തെരുവ് നായ പ്രശ്‌നമുണ്ടായിരുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇയാള്‍ സ്ഥിരമായി നടന്നുവരാറുള്ള വഴിയില്‍ വച്ച് തന്നെയാണ് നായ്കളുടെ ആക്രമണമുണ്ടായത്. മൃതദേഹം ചിറയന്‍കീഴ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

© 2024 Live Kerala News. All Rights Reserved.