മഞ്ചേരി: സ്വര്‍ണ്ണാഭരണ രംഗത്ത് 154 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ളതും സ്വര്‍ണ്ണത്തിന്റെ ഗുണമേന്മയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ബി.ഐ.എസ് അംഗീകാരത്തിന് പുറമേ അന്താരാഷ്ട്ര ഐ.എസ്.ഒ അംഗീകാരവും ലോകത്തിലാദ്യമായി നേടിയ ചെമ്മണ്ണൂര്‍ ഇന്റര്‍ നാഷ്ണല്‍ ജ്വല്ലേഴ്‌സ് ഗ്രൂപ്പിന്റെ മഞ്ചേരി ഷോറൂം കൂടുതല്‍ വിശാലതയോടെ കോഴിക്കോട് റോഡിലുള്ള പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും.ഏപ്രില്‍ 10 തിങ്കളാഴ്ച്ച രാവിലെ 10.30 ന് പാണക്കാട് സയ്യിദ് ഹൈദരലി ഷിഹാബ് തങ്ങള്‍ ഷോറൂമിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കും.ഡയമണ്ട് സെക്ഷന്റെ ഉദ്ഘാടനം ഡോ.ബോബി ചെമ്മണ്ണൂര്‍ ഉദ്ഘാടനം ചെയ്യും.916 സ്വര്‍ണ്ണാഭരണങ്ങളുടെയും ഡയമണ്ട് ആഭരണങ്ങളുടെയും അതി വിപുലമായ സ്റ്റോക്കും സെലക്ഷനുമായി ഒരുക്കിയിട്ടുള്ള അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഷോറൂമില്‍ അസുലഭമായ ഷോപ്പിംഗ് അനുഭവത്തോടൊപ്പം അന്തരാഷ്ട്ര നിലവാരമുള്ള ഭൗതിക സൗകര്യങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.ഉദ്ഘാടനം കാണുവാനെത്തുന്നവരില്‍ നിന്നുംനറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 10 പേര്‍ക്ക് സ്വര്‍ണ്ണ സമ്മാനങ്ങള്‍ ലഭിക്കുന്നു.ഉദ്ഘാടനം പ്രമാണിച്ച് ബി.ഐ.എസ് ഹാള്‍മാര്‍ക്ക്ഡ് 916 ആഭരണങ്ങള്‍ക്ക് ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പണിക്കൂലി,ഡയമണ്ട് ആഭരണങ്ങള്‍ക്ക് 50% വരെ ഡിസ്‌കൗണ്ട്.കൂടാതെ ഉദ്ഘാടന മാസത്തില്‍ പര്‍ച്ചേഴ്‌സ് ചെയ്യുന്ന എല്ലാ കസ്റ്റമേഴ്‌സിനും മറഡോണ ഗോള്‍ഡ് പാര്‍ട്ണറാകാന്‍ അവസരവുമുണ്ട്.