റോഡ് വികസനത്തില്‍ കേരളം ഏറ്റവും പിന്നിലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: റോഡ് വികസനത്തില്‍ കേരളം ഏറ്റവും പിന്നിലാണെന്ന് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. കേരളത്തിലെ പദ്ധതികള്‍ക്കായി 2500 കോടി രൂപ നല്‍കാന്‍ തയ്യാറാണ്. പദ്ധതികള്‍ നിര്‍ദ്ദേശിച്ചാല്‍ പണം തടസ്സമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

വികസന പദ്ധതികളെ രാഷ്ട്രീയവത്കരിക്കാന്‍ നോക്കരുത്. അടിമാലി ചെറുതോണി, കൊട്ടാരക്കര പമ്പ ഹൈവേകള്‍ക്കും തലശ്ശേരി മാഹി ബൈപാസ് നാലുവരിയാക്കാനും അനുമതി നല്‍കിയതായും അദ്ദേഹം പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.