ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം ചൂടി പിവി സിന്ധു

ദില്ലി: ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാകിരീടം ഇന്ത്യയുടെ പിവി സിന്ധുവിന്. ഫൈനലില്‍ സ്‌പെയിനിന്റെ ലോക ഒന്നാം നമ്പര്‍ കരോലിന മരിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് സിന്ധു കിരീടം സ്വന്തമാക്കിയത്. സ്‌കോര്‍ 21-19, 21-16. റിയോ ഒളിമ്പിക്‌സ്

ഫൈനല്‍ പോരാട്ടത്തിലെ തോല്‍വിക്കുള്ള മധുരപ്രതികാരം കൂടിയായി സിന്ധുവിന് ഈ കിരീടവിജയം. നേരത്തെ ദുബായ് സൂപ്പര്‍ സീരീസ് ഫൈനലിലും മരിനെ തകര്‍ത്ത് സിന്ധു കിരീടം നേടിയിരുന്നു.
ശക്തമായ പോരാട്ടത്തിനൊടുവിലാണ് സിന്ധു ഇന്ത്യന്‍ ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ടത്. ആദ്യ സെറ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കണ്ടത്. തുടക്കത്തില്‍ 51 ന് ലീഡ് ചെയ്ത സിന്ധു അത് 10-7 ലേക്ക് നീട്ടി. എന്നാല്‍ തിരിച്ചടിച്ച മരിന്‍ 9-11 ന് ഒന്നാം പകുതി

അവസാനിപ്പിച്ചു. പിന്നീട് ഒരോ പോയിന്റും നേടി ഇരുതാരങ്ങളും മുന്നേറി. ഒരുഘട്ടത്തില്‍ 18-18 എന്ന നിലയിലായിരുന്നു സ്‌കോര്‍. അവിടെ വെച്ച് മത്സരം ഗെയിം കൈപ്പിടിയിലൊതുക്കിയ സിന്ധു 21-19 ന് വിജയിച്ചു.
രണ്ടാം ഗെയിമും സിന്ധുവിന്റെ മുന്നേറ്റത്തോടെയാണ് ആരംഭിച്ചത്. തുടക്കത്തില്‍ 50 ലീഡ് നേടിയ സിന്ധുവിനെ പക്ഷെ മരിന്‍ തിരിച്ചടിച്ച് സമ്മര്‍ദ്ദത്തിലാക്കി. രണ്ടാം ഗെയിമിന്റെ ഇടവേളയിലും (11-7) സിന്ധുവിനായിരുന്നു മുന്‍തൂക്കം. ഇടവേളയ്ക്ക് ശേഷം മരിന്‍ മത്സരത്തിലേക്ക് തിരിച്ചുവരാന്‍ ശക്തമായ ശ്രമം നടത്തി. എന്നാല്‍ സിന്ധുവിന്റെ വേഗമേറിയ സ്മാഷുകള്‍ക്ക് മുന്നില്‍ ലോകഒന്നാം നമ്പര്‍ താരത്തിന് പിടിച്ച് നില്‍ക്കാനായില്ല. തുടര്‍ച്ചയായി പോയിന്റുകള്‍ നേടിയ സിന്ധു മുന്നേറി. 15-13 നും 19-13 നും ലീഡ് ചെയ്ത സിന്ധു പിന്നെ വിട്ടുകൊടുത്തില്ല. ഒടുവില്‍ 21-16 ന് രണ്ടാം ഗെയിമും കിരീടവും ഹൈദരാബാദുകാരി കൈപ്പിടിയിലൊതുക്കി. ഇരുവരും തമ്മിലുള്ള പത്താം പോരാട്ടമായിരുന്നു ഇത്. ഇതില്‍ അഞ്ച് തവണ വീതം രണ്ട് താരങ്ങളും വിജയം നേടി….

© 2024 Live Kerala News. All Rights Reserved.