ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം തേടി പി വി സിന്ധു ഇന്നിറങ്ങും

ദില്ലി : ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടം തേടി ഇന്ത്യയുടെ പി വി സിന്ധു ഇന്നിറങ്ങും. ഫൈനലില്‍ സ്‌പെയ്‌നിന്റെ കരോളിന മരിനാണ് സിന്ധുവിന്റെ പ്രതിയോഗി.റിയോ ഒളിമ്പിക്‌സ് ഫൈനലില്‍ സ്വര്‍ണമോഹം തകര്‍ത്ത മരിനെതിരെ സ്വന്തം നാട്ടില്‍ തിരിച്ചടി നല്‍കാമെന്ന പ്രതീക്ഷയോടെയാണ് സിന്ധു ഇന്നിറങ്ങുന്നത്.

ഇന്നലെ നടന്ന സെമിയില്‍ രണ്ടാം സീഡും ലോക നാലാം നമ്പറുമായ കൊറിയക്കാരി സുങ് ജി ഹിയൂണിനെയാണ് ഒന്നേകാല്‍ മണിക്കൂര്‍ നീണ്ട പോരാട്ടത്തിലാണ് ഇന്ത്യയുടെ ഒളിംപിക് വെള്ളിമെഡല്‍ ജേത്രിയായ സിന്ധു മറികടന്നത്. സ്‌കോര്‍ 21-18, 14-21, 21-14.

ജപ്പാന്‍ താരം അകെന്‍ യാമുഞ്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്താണ് കരോളിന മരിന്‍ ഫൈനലിലെത്തിയത്. സ്‌കോര്‍: 21-16, 21-14. ഒളിംപിക് ഫൈനലിന്റെ ആവര്‍ത്തനത്തിന് ദില്ലി വേദിയാകുമ്പോള്‍, സ്വന്തം കാണികളുടെ പിന്തുണയും തുണയാകുമെന്ന ആത്മവിശ്വാസത്തിലാണ് സിന്ധു