വിഴിഞ്ഞം പദ്ധതി: അദാനിയുടെ രാഷ്ട്രീയം നോക്കേണ്ടതില്ലെന്ന് ശശി തരൂര്‍ എംപി

 

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയില്‍ ഗൗതം അദാനിയുടെ രാഷ്ട്രീയം നോക്കേണ്ടതില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍. വ്യക്തിയുടെ രാഷ്ട്രീയം നോക്കി ഇവിടെ കയറ്റില്ലെന്ന മനഃസ്ഥിതി മാറണം. മുദ്രാവാക്യങ്ങള്‍ കൊണ്ടല്ല ഈ നാട് നന്നാകാന്‍ പോകുന്നതെന്നും ശശി തരൂര്‍ എംപി അഭിപ്രായപ്പെട്ടു.

ഈ മാസം 20ന് ഗൗതം അദാനിയുടെ മകന്‍ കരണ്‍ അദാനി തിരുവനന്തപുരത്തെത്തും. 45 ദിവസത്തിനകം പദ്ധതിയുടെ കടലാസു ജോലികള്‍ പൂര്‍ത്തിയാക്കി കേരളപ്പിറവി ദിനത്തില്‍ത്തന്നെ പദ്ധതിയുടെ തറക്കല്ലിടുമെന്നും അദേഹം അറിയിച്ചു. 2017 ഡിസംബറോടെ വിഴിഞ്ഞത്തുനിന്നും ആദ്യ കപ്പലടുക്കുമെന്നും മുന്‍ കേന്ദ്രമന്ത്രി കൂടിയായ ശശി തരൂര്‍ വ്യക്തമാക്കി.