ശശീന്ദ്രന്റെ ഫോണ്‍വിളി വിവാദത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ പ്രഖ്യാപിച്ചു; ജസ്റ്റീസ് പി.എ ആന്റണി കമ്മീഷന്‍ അന്വേഷിക്കും ;കാലാവധി മൂന്നുമാസം; ആരാണ് വിളിച്ചത്, എന്തിനാണ് വിളിച്ചത് തുടങ്ങിയ കാര്യങ്ങള്‍ കമ്മീഷന്റെ അന്വേഷണപരിധിയില്‍

തിരുവനന്തപുരം: രാജിവച്ച ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്റെ ഫോണ്‍വിളി വിവാദത്തില്‍ അന്വേഷണത്തിനുജുഡീഷ്യല്‍ കമ്മീഷനെ പ്രഖ്യാപിച്ചു. ജസ്റ്റീസ് പി.എ ആന്റണി അധ്യക്ഷനായ കമ്മീഷനാണ് കേസില്‍ അന്വേഷണം നടത്തുക. മൂന്നു മാസത്തിനകം കമ്മീഷന്‍ അന്വേഷണം പൂര്‍ത്തിയാക്കണം. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമുണ്ടായത്.ഫോണ്‍വിളി ചോര്‍ത്തപ്പെട്ടതില്‍ ഗൂഢാലോചനയുണ്ടോ, ആരാണ് വിളിച്ചത്, എന്തിനാണ് വിളിച്ചത് തുടങ്ങിയ വിഷയങ്ങള്‍ കമ്മീഷന്റെ അന്വേഷണ പരിധിയില്‍ വരുന്നത്. ഫോണ്‍ സംഭാഷണം എഡിറ്റ് ചെയ്തതാണോ എന്നും പരിശോധിക്കും.

© 2024 Live Kerala News. All Rights Reserved.