നിയമസഭാ തിരഞ്ഞെടുപ്പ്;ബിജെപിയുടെ വിജയത്തില്‍ മോദിയെ അഭിനന്ദിച്ച് ട്രംപ്

വാഷിങ്ടണ്‍: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തിങ്കളാഴ്ച ഫോണില്‍ വിളിച്ചാണ് മോദിയെ അഭിനന്ദനമറിയിച്ചത്.വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി സീന്‍ സ്‌പൈസറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവടങ്ങളില്‍ ഒറ്റയ്ക്കും ഗോവ, മണിപ്പൂര്‍ എന്നിവടങ്ങളില്‍ മറ്റു പാര്‍ട്ടികളുടെ പിന്തുണയോടെയും ബിജെപി ഭരണത്തിലെത്തിയ
സാഹചര്യത്തിലാണ് ട്രംപ് മോദിയെ അഭിനന്ദനം അറിയിച്ചത്. നേരത്തെ യുഎസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെ മോദിയെ വിളിച്ച ട്രംപ് ദക്ഷിണ മധ്യേഷ്യയിലെ സുരക്ഷാസംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്തിരുന്നു. ട്രംപ് അധികാരത്തിലെത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മൂന്നാം തവണയാണ് ടെലഫോണില്‍ ബന്ധപ്പെടുന്നത്.500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കുന്നതിനുള്ള തീരുമാനത്തിനു പിന്നാലെ നടന്ന തിരഞ്ഞെടുപ്പിലെ വന്‍വിജയം ബിജെപിക്ക് ആശ്വാസമായിരുന്നു.

© 2024 Live Kerala News. All Rights Reserved.