പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പോരായ്മയുണ്ടെന്ന് സിപിഎം;വന്‍കിട പദ്ധതികള്‍ മാത്രം പോരാ ജനകീയ പദ്ധതികളും വേണം ;വിലയിരുത്തല്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റേത്

തിരുവനന്തപുരം: പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പോരായ്മയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍. പൊലീസിന്റെ ഭാഗത്ത് നിന്നും മറ്റും തുടര്‍ച്ചയായി ഉണ്ടാകുന്ന വീഴ്ചകള്‍ സര്‍ക്കാരിന്റെ വ്യക്തിത്വത്തെ ബാധിക്കുന്നുവെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി.തുടര്‍ച്ചയായുണ്ടാകുന്ന വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നുണ്ട്.സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തനം പരിശോധിക്കുക എന്നതായിരുന്നു സെക്രട്ടറിയേറ്റിന്റെ പ്രധാന അജണ്ട.സംസ്ഥാന സെക്രട്ടറി സര്‍ക്കാരിനെ വിലയിരുത്തുന്ന രേഖ യോഗത്തില്‍ അവതരിപ്പിച്ചു. പത്തുമാസത്തെ പ്രവര്‍ത്തനം കൊണ്ട് സര്‍ക്കാിനെ വിലയിരുത്താനാകില്ല. അത് ചെറിയൊരു കാലയളവാണ്. ജനങ്ങള്‍ പ്രതീക്ഷയര്‍പ്പിച്ച സര്‍ക്കാര്‍ ആയതിന്റെ ഭാരവും സര്‍ക്കാരിനുണ്ട്. വന്‍കിട പദ്ധതികള്‍ മാത്രം പോരാ ജനകീയ പദ്ധതികളും വേണം എന്ന നിര്‍ദേശം സെക്രട്ടറിയേറ്റിന് ഉണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി ആരംഭിച്ച നാല് ജനകീയ മിഷന്‍ പ്രവര്‍ത്തനം ജനങ്ങള്‍ അറിയുന്നില്ലെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി.ആഭ്യന്തര,വിജിലന്‍സ് വകുപ്പുകളുമായി ഉണ്ടാകുന്ന വിവാദങ്ങളും സര്‍ക്കാരിനെ ബാധിക്കുന്നുവെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി. . സെക്രട്ടറിയേറ്റ് വെള്ളിയാഴ്ചയും തുടരും.

© 2023 Live Kerala News. All Rights Reserved.