നടി ഗൗതമി വിവാഹിതയാകുന്നു

ഡയമണ്ട് നെക്‌ലേസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധയയായ നടി ഗൗതമി നായര്‍ വിവാഹിതയാകുന്നു. മേയ് മാസത്തിലാണ് വിവാഹം. വരന്‍ സിനിമാ മേഖലയില്‍ നിന്ന് തന്നയാണെന്നാണ് സൂചന.വരനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. സെക്കന്റ് ഷോ, കൂതറ, ചാപ്‌റ്റേഴ്‌സ്, കോളേജ് ഡേയ്‌സ് തുടങ്ങിയ ചിത്രങ്ങളില്‍ ഗൗതമി നായികയായി തിളങ്ങി. തിരുവനന്തപുരം ഗവണ്‍മെന്റ് വുമണ്‍സ് കോളേജിലെ സൈക്കോളജി വിദ്യാര്‍ത്ഥിനിയാണ് താരം.