ബുര്‍ഖ ധരിച്ച സ്ത്രീകളും വോട്ടു ചെയ്തിട്ടുണ്ട്, എല്ലാ മതങ്ങളെയും ബഹുമാനിക്കണം;യോഗി ആദിത്യനാഥിനോട് പിതാവ്

ഡെറാഡൂണ്‍ : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട യോഗി ആദിത്യനാഥിനെ പിതാവ് ആനന്ദ് സിങ് ഉപദേശിച്ചു.ബുര്‍ഖ ധരിച്ച സ്ത്രീകളും നിനക്ക് വാട്ട് ചെയ്തിട്ടുണ്ട്. എല്ലാ മതങ്ങളെയും ബഹുമാനിക്കണം.എല്ലാ വിഭാഗത്തിലും പെട്ട ജനങ്ങളെ ഒരുമിച്ചു അവരുടെ ഹൃദയങ്ങളില്‍ ജയിക്കണമെന്നും ഫോറസ്റ്റ് റേഞ്ചര്‍ കൂടിയായ ആനന്ദ് സിങ് പറഞ്ഞു.മകനില്‍ എത്തിച്ചേര്‍ന്നതു വലിയ ഉത്തരവാദിത്തമാണ്. മുസ്‌ലിം സ്ത്രീകളും ബിജെപിക്കു വോട്ടു ചെയ്തിട്ടുണ്ട്. മുത്തലാഖ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ബിജെപി സഹായിക്കുമെന്ന വലിയ പ്രതീക്ഷ അവര്‍ക്കുണ്ട്. ബിജെപിയും ആദിത്യനാഥും ജനങ്ങളെ പുരോഗതിയിലേക്കു നയിക്കുമെന്നാണ് എല്ലാവരും കരുതുന്നത്. അത് എപ്പോഴും ഓര്‍മയില്‍ വേണം ആനന്ദ് പറഞ്ഞു.അപ്രതീക്ഷിതമായാണ് ആദിത്യനാഥ് യുപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്.

© 2024 Live Kerala News. All Rights Reserved.