കൊല്ലത്ത് ബാലതാരത്തെ കൂട്ടബലാത്സംഗം ചെയ്തു; പിടിയിലായത് സി.പി.ഐ.എം നേതാവിന്റെ മകന്‍

കൊല്ലം:കൊല്ലത്ത് ബാലതാരത്തെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് പ്രമുഖ സിപിഐഎം നേതാവിന്റെ മകനെ പൊലീസ് അറസ്റ്റ് ചെയ്തു.കൊല്ലം സ്വദേശി ഫൈസലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.കേസില്‍ അഞ്ച് പേര്‍ക്ക് പങ്കുള്ളതായി  വിവരം. മറ്റ് പ്രതികള്‍ക്ക് വേണ്ടി പൊലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്‌.കൊല്ലം ഈസ്റ്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ 18ാം തീയതി നല്‍കിയ പരാതിയില്‍ ഇന്നാണ് പൊലീസ് കേസെടുത്തത്.നേരത്തെ ഒരു ഹ്രസ്വസിനിമയില്‍ ബാലതാരമായി പെണ്‍കുട്ടി അഭിനയിച്ചിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്‌തെന്നാണ് പരാതി.ഒരു സിനിമയില്‍ അഭിനയിക്കാനെന്ന് പറഞ്ഞ് സീരിയല്‍ നടിയാണ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയെ ഒരു വീട്ടിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.