മദ്രസ അധ്യാപകനെ വെട്ടിക്കൊന്നു; കാസര്‍കോട് ഇന്നു ഹര്‍ത്താല്‍

കാസര്‍കോട്: പഴയ ചൂരിയില്‍ മദ്രസ അധ്യാപകനെ വെട്ടിക്കൊന്നു. കുടക് സ്വദേശി റിയാസാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച അര്‍ധ രാത്രിയോടെയാണ് സംഭവം. താമസസ്ഥലത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലാണ് റിയാസിന്റെ മൃതദേഹം കണ്ടെത്തിയത്.കൊലപാതകത്തില്‍ പ്രതിഷേധിച്ച് മധൂര്‍ പഞ്ചായത്തില്‍ ഇന്ന് മുസ്‌ലിം ലീഗ് ഹര്‍ത്താലിന് ആഹ്വാനംചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.പള്ളിയോട് ചേര്‍ന്നുള്ള മുറിയിലാണ് റിയാസ് കിടന്നിരുന്നത്. തൊട്ടടുത്ത മറ്റൊരു മുറിയില്‍ പള്ളി ഖത്തീബ് അബ്ദുല്‍ അസീസ് മുസ്ലിയാരാണ് താമസിക്കുന്നത്. അര്‍ധ രാത്രിയോടെ ശബ്ദം കേട്ട് ഖത്തീബ് മുറി തുറന്നപ്പോള്‍ രൂക്ഷമായ കല്ലേറുണ്ടായി. ഉടന്‍തന്നെ ഖത്തീബ് മൈക്കിലൂടെ റിയാസിന് അപകടം സംഭവിച്ചതായി നാട്ടുകാരെ അറിയിക്കുകയായിരുന്നു.നാട്ടുകാര്‍ എത്തി പരിശോധിച്ചപ്പോഴാണ് റിയാസിനെ കഴുത്തറുത്ത് ചോരയില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തെ തുടര്‍ന്ന് പൊലീസ് സംഘം കാസര്‍കോട് ക്യാമ്പ് ചെയ്യുന്നു.

© 2024 Live Kerala News. All Rights Reserved.