ആണ്‍വേഷം ധരിച്ചെത്തി 12 കാരിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; പെണ്‍കുട്ടിയുടെ നഗ്‌നത ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി; യുവതി പിടിയില്‍

കൊച്ചി: ആണ്‍വേഷം ധരിച്ച് പന്ത്രണ്ടുകാരിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചെന്ന കേസില്‍ യുവതിയെ അറസ്റ്റു ചെയ്തു. പള്ളുരുത്തി എം.എല്‍.എ. റോഡില്‍ സജിത്ത് ലൈനില്‍ കളത്തിപറമ്പ് വീട്ടില്‍ ചിന്നാവി എന്നും സനീഷ എന്നും വിളിക്കപ്പെടുന്ന സിനി (26) യെയാണ് പള്ളുരുത്തി എസ്.ഐ. അറസ്റ്റ് ചെയ്തത്.ആണ്‍വേഷം ധരിച്ചു പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. പുരുഷനെന്ന വ്യാജേന 12 വയസ്സുള്ള പെണ്‍കുട്ടിയുമായി അടുത്ത ശേഷം പലവട്ടം പ്രകൃതി വിരുദ്ധ പീഡനത്തിനു വിധേയാക്കിയെന്നു പൊലീസ് പറയുന്നു. പള്ളുരുത്തി സ്വദേശിനിയായ പെണ്‍കുട്ടിയുടെ അയല്‍വീട്ടില്‍ താമസിച്ചിരുന്ന സിനി പുരുഷനെന്ന വ്യാജേനെ പെണ്‍കുട്ടിയോട് അടുക്കുകയായിരുന്നു. പിന്നീട് കുട്ടിയുടെ വീട്ടുകാരുമായുള്ള അടുപ്പം മുതലെടുത്ത് വീട്ടില്‍ ആരുമില്ലാത്ത സമയത്ത് കുട്ടി മുറിയില്‍ വസ്ത്രം മാറുമ്പോള്‍ മൊബൈല്‍ ഫോണില്‍ ദൃശ്യം പകര്‍ത്തി. പിന്നീട് ഈ ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കിലും മറ്റു പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി കുട്ടിയെ പ്രതിയുടെ വീട്ടിലേക്കു വിളിച്ചു. കുട്ടി വഴങ്ങാതിരുന്നതോടെ മര്‍ദിച്ച് വിവസ്ത്രയാക്കി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. കൃത്രിമ ലൈംഗിക ഉപകരണം ഉപയോഗിച്ച് കുട്ടിയെ പീഡിപ്പിക്കുകയും ചെയ്തു. ഇത് മൊബൈല്‍ ഫോണില്‍ റെക്കോഡ് ചെയ്ത് കാണിച്ച് പിന്നീടും പീഡിപ്പിച്ചു. അടുത്തിടെ കുട്ടിയുടെ പെരുമാറ്റത്തില്‍ വീട്ടുകാര്‍ക്കു സംശയം തോന്നി. പരിശോധന നടത്തിയപ്പോള്‍ ബാഗില്‍ നിന്നും സനീഷ് എന്ന പേരില്‍ പ്രണയലേഖനം കണ്ടു. തുടര്‍ന്ന നടത്തിയ ചോദ്യം ചെയ്യലില്‍ കുട്ടി വിവരം പറയുകയായിരുന്നു. പിന്നീട് ചെല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിങിലാണ് വിവരം പൂര്‍ണമായി മനസിലാക്കുന്നത്. പ്രതിയുടെ വീട്ടില്‍ നിന്നു അശഌല ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, കൃത്രിമ ലൈംഗിക ഉപകരണം എന്നിവ കണ്ടെത്തി. പ്രതിയെ ഇന്ന് കൊച്ചി കോടതി മുമ്പാകെ ഹാജരാക്കും.

© 2024 Live Kerala News. All Rights Reserved.