പൃഥ്വിരാജ് വില്ലനായി;നാം ഷബാനയുടെ ട്രെയിലര്‍ പുറത്തിറങ്ങി

പൃഥ്വിരാജ് വില്ലന്‍ വേഷത്തില്‍ അഭിനയിക്കുന്ന പുതിയ ബോളിവുഡ് ചിത്രം നാം ഷബാനയുടെ ഏറ്റവും പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. അധോലോക നായകനായ ടോണി എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുക. തപ്‌സി പന്നുവാണ് ഷബാന എന്ന ടൈറ്റില്‍ കഥാപാത്രമായെത്തുന്നത്. മനോജ് വാജ്‌പേയി, അനുപം ഖേര്‍, അക്ഷയ് കുമാര്‍ എന്നിവരാണ് മറ്റുപ്രധാനതാരങ്ങള്‍.ഷബാന ഖാന്‍ എന്ന സാധാരണപെണ്‍കുട്ടി റോയുടെ ഏജന്റ് ആയി മാറുന്നതാണ് പ്രമേയം. ബേബി സിനിമയ്ക്കും മുമ്പ് ് നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ട്രെയിലര്‍ തപ്‌സിക്കൊപ്പം പൃഥ്വിയും തിളങ്ങുന്നു. 2015ല്‍ പുറത്തിറങ്ങിയ ബേബി എന്ന ചിത്രത്തിലെ തപ്‌സിയുടെ കഥാപാത്രത്തിന്റെ പൂര്‍വകാലമാണ് നാം ഷബാന. ശിവം നായര്‍ ആണ് സംവിധാനം. ചിത്രം മാര്‍ച്ച് 31ന് തീയറ്ററുകളിലെത്തും.അയ്യ, ഔറങ്കസേബ് എന്നീ സിനിമകള്‍ക്ക് ശേഷം പൃഥ്വിരാജ് നായകനാവുന്ന ബോളിവുഡ് ചിത്രമാണിത്.