കോഴിക്കോട് കൊടുവള്ളിയില്‍ 30 ലക്ഷത്തിന്റെ അസാധു നോട്ടുകള്‍ പിടികൂടി; മൂന്നു പേര്‍ പിടിയില്‍

കോഴിക്കോട്: കൊടുവള്ളിയില്‍ നിന്നും 30 ലക്ഷം രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി.500 ന്റേയും 1000ത്തിന്റേയും രൂപയുടെ മുപ്പത് ലക്ഷത്തില്‍പ്പരം നോട്ടുകളാണ് പിടികൂടിയത്. സംഭവത്തില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.താമരശ്ശേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നോട്ടുകള്‍ കടത്താന്‍ ശ്രമിക്കുന്നവരെ പിടികൂടിയത്.മൂവരും കോഴിക്കോട് ബേപ്പൂര്‍ സ്വദേശികളാണ്. പോലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്.

© 2024 Live Kerala News. All Rights Reserved.