ശശാങ്ക് മനോഹര്‍ ഐ.സി.സി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു;രാജി വ്യക്തിപരമായ കാരണങ്ങളാല്‍

ന്യൂഡല്‍ഹി: ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ചെയര്‍മാന്‍ സ്ഥാനം ശശാങ്ക് മനോഹര്‍ രാജിവെച്ചു.വ്യക്തിപരമായ കാരണങ്ങളാല്‍ താന്‍ ഐ.സി.സി ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുകയാണെന്നാണ് ശശാങ്കര്‍ മനോഹര്‍ രാജിക്കത്തില്‍ വ്യക്തമാക്കി. 2016ലാണ് മനോഹര്‍ ഐ.സി.സി ചെയര്‍മാനാകുന്നത്്. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ശശാങ്ക് മനോഹര്‍ ഐസിസിയുടെ ആദ്യ സ്വതന്ത്ര ചെയര്‍മാനാണ്. ബിസിസിഐ പ്രസിഡന്റായിരുന്ന ശശാങ്ക് മനോഹര്‍ ആ സ്ഥാനം രാജിവെച്ചാണ് ഐസിസി ചെയര്‍മാനായത്.ഐസിസി ചീഫ് എക്‌സിക്യൂട്ടീവ് ഡേവിഡ് റിച്ചാര്‍ഡ്‌സണിനാണ് ശശാങ്ക് മനോഹര്‍ രാജിക്കത്ത് അയച്ചത്.തന്റെ ഭരണകാലയളവില്‍ വിവേചനമില്ലാതെ പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം കത്തില്‍ പറയുന്നു. തന്നെ പിന്തുണച്ച ഐസിസിയിലെ എല്ലാ സ്റ്റാഫിനും മാനേജ്‌മെന്റിനും എല്ലാ ഡയറക്ടര്‍മാര്‍ക്കും ശശാങ്ക് രാജിക്കത്തിലൂടെ നന്ദി അറിയിച്ചു.