‘കമ്മട്ടിപ്പാടം’ അഭിനയത്തിന് വിനായകന് അവാര്‍ഡ് നല്‍കിയത് എന്തിനാണെന്ന് മനസ്സിലായില്ല; കെ ആര്‍ ഇന്ദിരയുടെ ഫേസ്ബുക്ക് പോസ്റ്റിനു നേരെ പൊങ്കാല

കമ്മട്ടിപ്പാടം’ അഭിനയത്തിന് വിനായകന് അവാര്‍ഡ് കൊടുത്തത് എന്തിനാണെന്ന് എനിക്കിപ്പോഴും മനസ്സിലായില്ലെന്നു പറഞ്ഞു പോസ്റ്റിട്ട ആകാശവാണി പ്രോഗ്രാം പ്രൊഡ്യൂസര്‍ കെആര്‍ ഇന്ദിരക്ക് ഫേസ്ബുക്കില്‍ പൊങ്കാല. .ഇടയ്ക്കിടെ ഒന്ന് മുഖം കാട്ടിയ ഗംഗയെന്ന കഥാപാത്രത്തിന് എന്തിന് അവാര്‍ഡ് നല്‍കിയെന്ന് ഇന്ദിര ചോദിക്കുന്നുണ്ട്. സവര്‍ണ്ണര്‍, അവര്‍ണ്ണര്‍ എന്ന് വിഭജിച്ചു തമ്മിലടിപ്പിക്കാനുള്ള രാഷ്ട്രതന്ത്രം എന്ന് ഈ അവാര്‍ഡിനെ ഞാന്‍ മനസ്സിലാക്കുന്നു എന്നും ഇന്ദിര പോസ്റ്റില്‍ പറയുന്നത്്. സവര്‍ണ രാഷ്ട്രീയത്തിന്റെ വക്താവാണ് ഇന്ദിരയെന്നുമുള്ള വിമര്‍ശനങ്ങളാണ് കമന്റുകളായി ഫെയ്‌സ്ബുക്ക് പോസ്റ്റിനടിയില്‍ വരുന്നത്.

കെആര്‍ ഇന്ദിരയുടെ ഫേസ്ബുക്ക് പോസ്റ്റ്
കമ്മട്ടിപ്പാടം പകുതി കണ്ട് തിയേറ്ററില്‍ നിന്ന് ഇറങ്ങിപ്പോയ ഞാന്‍ ഇന്നലെ ടി വിയില്‍ അത് മുഴുവന്‍ കണ്ടു.വിനായകന് അവാര്‍ഡ് കൊടുത്തത് എന്തിനാണ് എന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. പ്രധാന കഥാപാത്രം കൃഷ്ണന്‍. കൃഷ്ണനെ അവതരിപ്പിച്ച ദുല്‍ഖര്‍ നന്നായി നടിച്ചിട്ടില്ല.എന്ന് വെച്ച് വല്ലപ്പോഴും ഒന്ന് മുഖം കാട്ടിയ ഗംഗയെ വല്ലപാടും അവതരിപ്പിച്ച വിനായകന് അവാര്‍ഡ് കൊടുക്കേണ്ട കാര്യമൊന്നും ഞാന്‍ കണ്ടില്ല. സവര്‍ണ്ണര്‍ ,അവര്‍ണ്ണര്‍ എന്ന് വിഭജിച്ച് തമ്മിലടിപ്പിക്കാനുള്ള രാഷ്ട്ര തന്ത്രം എന്ന് ഈ അവാര്‍ഡിനെ ഞാന്‍ മനസ്സിലാക്കുന്നു .ആ നിലയ്ക്ക് അത് വളരെ നല്ല നടപടിയാണ്.