വാഷിങ്ടണ്‍: 2019ലെ ലോക സഭാ തിരഞ്ഞെടുപ്പിലും നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന്് യുഎസ് വിദഗ്ധര്‍.2014ലെ നേട്ടം മുതല്‍ നിയമസഭ തിരഞ്ഞെടുപ്പുകളിലെ വിജയം വരെ വ്യക്തമായി പഠന വിധേയമാക്കിയ ശേഷമാണ് യുഎസ് വിദഗ്ദര്‍ റിപ്പോര്‍ട്ട് ഇറക്കിയത്. 2014ലെ മോദിയുടെ വിജയം വെറുമൊരു മാര്‍ഗ ഭ്രംശം മാത്രമല്ലെന്നും പഠനത്തില്‍ പറയുന്നു.ഇപ്പോള്‍ പുറത്തു വരുന്ന നിയമസഭ തിരഞ്ഞെടുപ്പുകളും അതേ സൂചന തന്നെയാണ് നല്‍കുന്നത്.2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഉണ്ടാക്കിയ മികച്ച നേട്ടം അബദ്ധത്തില്‍ സംഭവിച്ചതല്ലെന്നും ഇപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പുകളിലുണ്ടായ വിജയം അതിനു തെളിവാണെന്നും അമേരിക്കയിലെ ജോര്‍ജ് വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ പൊളിറ്റിക്കല്‍ സയന്‍സ്ഇന്റര്‍നാഷണല്‍ അഫയേഴ്‌സ് അസിസ്റ്റന്റ് പ്രൊഫസര്‍ ആദം സീഗ്ഫീല്‍ഡ് ചൂണ്ടിക്കാട്ടുന്നു. 2019ലെ തിരഞ്ഞെടുപ്പില്‍ മോദി വിജയം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ബിജെപിക്ക് വലിയ കടമ്പയായിരുന്നു യുപി. എന്നാല്‍ ഇവിടെ സമാജ്‌വാദി പാര്‍ട്ടി നേടിയിട്ടുള്ള വിജയങ്ങളെക്കാള്‍ വലുതാണ് ഇപ്പോഴത്തെ ബിജെപി വിജയം.2019ല്‍ വിജയം മോദിക്ക് തന്നെയാണ് എന്നാണ് സൂചനകള്‍. അടുക്കും ചിട്ടയുമുള്ള തിരഞ്ഞെടുപ്പു പ്രചാരണങ്ങളിലൂടെയാണ് ബിജെപി നേട്ടം കൊയ്യുന്നത്. പ്രതിപക്ഷം പരാജയപ്പെടുന്നതും ഈ മേഖലയില്‍ത്തന്നെ. ബിജെപിയ്ക്ക് നേര്‍ക്കുനേര്‍ നില്‍ക്കുന്ന എതിരാളികളുള്ള സംസ്ഥാനങ്ങളില്‍ അവരുടെ പ്രകടനം താരതമ്യേന മോശമാണ്. അതുകൊണ്ടുതന്നെ പ്രതിപക്ഷം ഒരുമിച്ചാല്‍ ബിജെപിയുടെ തേരോട്ടത്തിന് തടയിടാമെന്നും ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയിലെ വാല്‍ഷ് സ്‌കൂള്‍ ഓഫ് ഫോറിന്‍ സര്‍വീസില്‍ പ്രഫസറായ ഇര്‍ഫാന്‍ നൂറുദ്ദീന്‍ അഭിപ്രായപ്പെട്ടു.