രണ്ടാം ക്ലാസുകാരിയെ അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി; അധ്യാപകന്‍ ഒളിവില്‍

പാലക്കാട്: ചെര്‍പ്പുളശ്ശേരിയില്‍ രണ്ടാം ക്ലാസുകാരിയെ അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി. ചെര്‍പ്പുളശ്ശേരി ഗവണ്‍മെന്റ് സ്‌കുളിലെ അധ്യാപകനായ വിടി ശശികുമാറിനെതിരെയാണ് പരാതി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ ഇടപെടലോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. ചൈല്‍ഡ് ലൈന് വിവരം കിട്ടിയതിനെ തുടര്‍ന്ന് ഈ മാസം 10ന് കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കുകയായിരുന്നു. കൗണ്‍സിലിങ്ങിലാണ് പീഡന വിവരം കുട്ടി പറഞ്ഞത്. മിഠായി വാങ്ങിത്തരാം എന്ന വ്യാജേന അധ്യാപകന്‍ കുട്ടിയെ വിളിപ്പിച്ച് ശേഷം പീഡനത്തിനിരയാക്കുകയായിരുന്നു.അധ്യാപകന്‍ ഒളിവിലാണ്.പട്ടാമ്പി സ്വദേശിയായ ഇയാള്‍ അഞ്ച് മാസം മുമ്പാണ് സ്‌കൂളില്‍ എത്തിയത്.  സംഭവത്തില്‍ പോലീസ് കേസെടുത്തു.

© 2024 Live Kerala News. All Rights Reserved.