സംവിധായകന്‍ ദീപന്‍ അന്തരിച്ചു; മരണം വൃക്ത രോഗത്തെ തുടര്‍ന്ന്

കൊച്ചി: സിനിമാ സംവിധായകന്‍ ദീപന്‍ (45)അന്തരിച്ചു. വൃക്ക രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രയില്‍ ചികിത്സയില്‍ ആയിരുന്നു അദ്ദേഹം.സംസ്‌കാരം നാളെ തിരുവനന്തപുരത്തു നടക്കും. പുതിയമുഖം, ഡോള്‍ഫിന്‍ ബാര്‍, ഹീറോ, ഡി കമ്പനിഗ്യാങ്‌സ് ഓഫ് വടക്കുംനാഥന്‍, സിം, ലീഡര്‍ എന്നിവയടക്കം ഏഴുചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.ജയറാമിനെ നായകനാക്കി ‘സത്യ’ എന്ന ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു. ഇതിന്റെ റിലീസിങ് തിരക്കുകള്‍ക്കിടയിലാണ് വൃക്കരോഗത്തെ തുടര്‍ന്ന് അദ്ദേഹം ചികിത്സ തേടുന്നത്.സുരേഷ് ഗോപി, അനൂപ് മേനോന്‍, കല്‍പന തുടങ്ങിയവര്‍ അഭിനയിച്ച ഡോള്‍ഫിന്‍ ബാറാണ് അവസാന ചിത്രം. ഷാജി കൈലാസ് ഉള്‍പ്പെടെയുള്ള സംവിധായകര്‍ക്കു കീഴില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.