പണം പിന്‍വലിക്കാനുള്ള നിയന്ത്രണങ്ങള്‍ നീക്കി; ഇന്ന് മുതല്‍ ഇഷ്ടം പോലെ പിന്‍വലിക്കാം

മുംബൈ:നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ആര്‍ബിഐ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം അവസാനിച്ചു. ഇന്നു മുതല്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് നിയന്ത്രണമുണ്ടാവില്ല. അതേസമയം, പണംപിന്‍വലിക്കുന്നതിനുള്ള പരിധി സംബന്ധിച്ച് അതത് ബാങ്കുകള്‍ക്ക് തീരുമാനമെടുക്കാം. സേവിങ്‌സ് അക്കൗണ്ടുകളില്‍നിന്നുള്‍പ്പെടെ പണം പിന്‍വലിക്കുന്നതിനുള്ള പരിധി ഇന്നു മുതല്‍ ഉണ്ടാവില്ല. സേവിംഗ്‌സ് അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കാവുന്ന പരമാവധി തുക ആഴ്ചയില്‍ 24,000 എന്നത് കഴിഞ്ഞ മാസം 20 ന് 50,000 മാക്കി ഉയര്‍ത്തിയിരുന്നു. ഈ പരിധിയും ഇല്ലാതാകും. ഇതിനൊപ്പം കറന്റ്, ക്യാഷ് ക്രെഡിറ്റ്, ഓവര്‍ ഡ്രാഫ്റ്റ് അക്കൗണ്ടുകള്‍ക്കും നിലവിലുണ്ടായിരുന്ന എല്ലാ നിയന്ത്രണവും ഇല്ലാതാകും. പ്രതിദിനം പിന്‍വലിക്കാവുന്ന തുക 2,500 ല്‍ നിന്നും ആദ്യം 4,500 ആയും പിന്നീട് 10,000 മായും നിശ്ചയിച്ച പരിധികളാണ് ഇല്ലാതാകുന്നത്. നാലു മാസംനീണ്ട നിയന്ത്രണങ്ങള്‍ക്കാണ് അവസാനമാകുന്നത്.
. കഴിഞ്ഞ നവംബര്‍ 8 നായിരുന്നു 1000 ന്റെയും 500 ന്റെയും പഴയ നോട്ടുകള്‍ നിരോധിച്ചു കൊണ്ട് കേന്ദ്രസര്‍ക്കാര്‍ രംഗത്ത് വന്നത്. പിന്‍ വലിച്ചതിന് ആനുപാതികമായി നോട്ടുകള്‍ കൊണ്ടുവരുന്ന സമയം വരെ പണനിയന്ത്രണം നടപ്പാക്കുകയും ചെയ്തിരുന്നു.

© 2025 Live Kerala News. All Rights Reserved.