ആര്‍ക്ക് വോട്ട് ചെയ്താലും അത് ബി.ജെ.പിക്ക് ലഭിക്കും ; വോട്ടിങ്ങ് മെഷീനില്‍ കൃത്രിമം കാട്ടിയാണ് യുപിയില്‍ ബിജെപി ജയിച്ചതെന്ന് മായാവതി

ലഖ്‌നോ: വോട്ടിങ്ങ് മെഷീനില്‍ കൃത്രിമം കാട്ടിയാണ് ഉത്തര്‍ പ്രദേശില്‍ ബി.ജെ.പി ജയിച്ചത് എന്ന ആരോപണവുമായി ബി.സ്പി നേതാവ് മായാവതി. ഏത് പാര്‍ട്ടിക്ക് വോട്ടുചെയ്താലും അതെല്ലാം ബിജെപിക്ക് രേഖപ്പെടുത്തുന്ന രീതിയിലാണ് വോട്ടിങ്‌മെഷീനുകള്‍ ക്രമീകരിച്ചിരുന്നതെന്നും മായാവതി പറഞ്ഞു. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പോലും ബിജെപി വിജയിച്ചിരിക്കുന്നു. ഇത് തെളിയിക്കുന്നത് വോട്ടിങ്ങ് മെഷീനില്‍ കൃത്രിമം കാട്ടിയിട്ടുണ്ടെന്നു തന്നെയാണെന്നും മായാവതി ആരോപിച്ചു. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തിലുള്ള ജനവിശ്വാസം നഷ്ടപ്പെട്ടുവെന്നും ഇതു സംബന്ധിച്ച്‌തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും മായാവതി പറഞ്ഞു. ബി.ജെ.പിയോട് എനിക്ക് ഒരു കാര്യം മാത്രമേ പറയാനുള്ളൂ. നിങ്ങള്‍ വിജയിച്ചത് നേരായ മാര്‍ഗത്തിലൂടെയല്ല. മോദിയും അമിത്ഷായും സത്യസന്ധരാണെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് വീണ്ടും തിരഞ്ഞെടുപ്പ് നടത്താന്‍ ആവശ്യപ്പെടുകയാണ് വേണ്ടത്. അതും പഴയ രീതിയിലുള്ള ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചുകൊണ്ടുള്ള വോട്ടിങ് ആവണം. അല്ലെങ്കില്‍ ഇത് ജനാധിപത്യത്തിന്റെ അന്ത്യമാവും മായാവതി പറയുന്നു.

© 2024 Live Kerala News. All Rights Reserved.