കാട്രു വെളിയിടൈ ട്രെയിലറെത്തി; വീഡിയോ കാണാം

മണിരത്‌നം സംവിധാനം ചെയ്യുന്ന കാട്രു വെളിയിടൈയിലെ ട്രെയിലറെത്തി. മണിരത്‌നവും എ.ആര്‍ റഹ്മാനും ചേര്‍ന്നാണ് ട്രെയ്‌ലര്‍ പുറത്തുവിട്ടത്. പ്രണയാര്‍ദ്രമായ നോട്ടങ്ങളും പ്രണയം തുളുമ്പുന്ന വാക്കുകളുമായി കാര്‍ത്തിയും അതിഥി റാവു ഹൈദാരിയുമാണ് ട്രെയിലറിലുള്ളത്. പൈലറ്റായാണ് കാര്‍ത്തി ചിത്രത്തിലുള്ളത്. മദ്രാസ് ടാക്കീസിന്റെ ബാനറില്‍ മണിരത്‌നം നിര്‍മിക്കുന്ന ചിത്രത്തില്‍ കെപിഎസി ലളിത, ശ്രദ്ധ ശ്രീനാഥ്, രുക്മിണി വിജയകുമാര്‍, ആര്‍ ജെ ബാലാജി എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.ഏപ്രില്‍ ഏഴിന് ചിത്രം തിയേറ്ററുകളിലെത്തും.