‘ കിസ്മത്ത്’ നായിക വിവാഹിതയാവുന്നു; വരന്റെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ച് താരം

നടിയും അവതാരകയുമായി ശ്രുതി മേനോന്‍ വിവാഹിതയാവുന്നു.വരന്റെ ഫോട്ടോ ശ്രുതി തന്നെയാണ് പങ്കുവെച്ചത്.

ടെലിവിഷന്‍ പരിപാടികളിലൂടെയാണ് ശ്രുതി ബിഗ് സ്‌ക്രീനിലെത്തിയത്. കിസ്മത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായി അരങ്ങേറ്റം കുറിച്ചത്.അതിനിടെ ഫോര്‍വേര്‍ഡ് മാഗസിനിന് വേണ്ടി ശ്രുതി നടത്തിയ അര്‍ധനഗ്‌ന ഫോട്ടോഷൂട്ടും ചര്‍ച്ചകളില്‍ നിറഞ്ഞു. എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് താരം കൃത്യമായ മറുപടി നല്‍കിയിരുന്നു.